നമ്മളിൽ പലരും പണത്തിനാവശ്യം വരുമ്പോൾ ലോണുകളെയാണ് ആശ്രയിക്കുന്നത്. പഠനത്തിനും വീടിനും വാഹനം വാങ്ങാനുമൊക്കെ പലതരം വായ്പ്പകൾ എടുത്തവരും എടുക്കാനിരിക്കുന്നവരും നമുക്ക് ചുറ്റുമുണ്ട്. ബാങ്കുകളിൽ കേറി ഇറങ്ങാൻ മടിയുള്ളതുകൊണ്ട് ഭൂരിഭാഗം ആളുകളും ഡിജിറ്റൽ ലോണുകളെ ആശ്രയിക്കുന്നു. മെസ്സേജ് ആയോ മെയിൽ ആയോ ഡിജിറ്റൽ ലോണുകൾ നൽക്കുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. ഇത്തരം ലോണുകൾ എടുക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ചുവടെ.
- ഓൺലൈൻ ലോൺ എടുക്കുന്നതിന് മുൻപ് നിങ്ങളുടെ വ്യക്തിപരവും സാമ്പത്തികപരവുമായ ഡാറ്റയ്ക്ക് മുൻഗണന നൽകണം.
- വായ്പയ്ക്കായി അടിസ്ഥാന കെവൈസി വിശദാംശങ്ങൾ ശേഖരിക്കാൻ മാത്രമേ അധികാരമുള്ളൂ എന്നത് ശ്രദ്ധിക്കുക.
- നിങ്ങൾക്ക് ഡിജിറ്റൽ ലോണുകൾ തരും മുൻപ് അവരുടെ നിബന്ധനകൾ കൃത്യമായി വായിച്ചു മനസിലാക്കണം.
- വായ്പ എടുക്കാൻ ഉദ്ദേശിക്കുന്ന പ്ലാറ്റ് ഫോമിന് ആർ ബി ഐ ലൈസൻസ്സ് ഉണ്ടോ എന്ന് പരിശോധിക്കുക.
- ഉയർന്ന പലിശ നിരക്കാണ് ഈടാക്കുന്നത്. പിന്നീട് അത് ബാധ്യതയാകും
- അവിശ്വസനീയമായ വായ്പാ തുക തരാമെന്ന വാഗ്ദാനം ശ്രദ്ധിക്കണം. വെരിഫിക്കേഷൻ നടത്താതെയാണ് ഇത്തരത്തിൽ തുക നൽകുന്നത്.
Summary: Beware of Digital Loans
Discussion about this post