സാംസംഗ് ഗാലക്സി എം34 5ജി ഇന്ത്യൻ വിപണിയിലേക്ക്; സവിശേഷതകൾ എന്തെല്ലാം?

സാംസംഗ് പ്രേമികൾ ഏറെ കാത്തിരുന്ന മിഡ് റേഞ്ച് ഹാൻഡ്സെറ്റായ സാംസംഗ് ഗാലക്സി എം34 ഇന്ത്യൻ വിപണിയിൽ എത്തുന്നു. ജൂലൈ 15ന് ഉപയോക്താക്കളിലേക്കെത്തുന്ന സാംസംഗ് ഗാലക്സി എം34 ന്റെ പ്രീ ബുക്കിംഗ് ആമസോണിൽ ജൂലൈ 7 ന് ആരംഭിച്ചിരുന്നു. 20,000 രൂപ റേഞ്ചിൽ വിലയുള്ള വിഭാഗത്തില്‍ വലിയ നേട്ടം ലക്ഷ്യമിട്ടാണ് ഗ്യാലക്സി എം34 5ജി വിപണിയിലിറക്കുന്നത്. ആമസോണിൽ കൂടാതെ തിരഞ്ഞെടുത്ത സാംസങ് ഷോറൂമുകളിലും ജൂലൈ 15 മുതൽ ഫോൺ ലഭിക്കും എന്നാണ് അറിയുന്നത്.

സാംസംഗ് ഗ്യാലക്‌സി എം34 5ജിയുടെ പ്രധാന സവിശേഷതകള്‍

ആമസോൺ പ്രീ ബുക്കിങ്ങിൽ 6 ജിബി റാം + 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് വേരിയന്റിന് 18,999 രൂപയും 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 20,999 രൂപയുമാണ് വില.

6,000 എം.എ.എച്ച് ബാറ്ററി, 120 ഹെഡ്‌സ് റിഫ്രഷ് റേറ്റ് ഡിസ്പ്ലേ, 50എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറ എന്നിവയാണ് ഈ ഫോണിന്റെ പ്രധാന ആകർഷണം. പരമ്പരാഗത ഡിസൈൻ പിന്തുടർന്നതിനാൽ കോർണിംഗ് ഗോറില്ല ഗ്ലാസ് 5 സംരക്ഷണം ഒരുക്കിയിട്ടുണ്ട്. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി അമോലെഡ് ഡിസ്പ്ലേയാണുള്ളത്. എന്‍.എം എക്‌സിനോസ് (Exynos) 1280 ചിപ്സെറ്റാണ് സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരുന്നത്. 13എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഫോണിലുണ്ട്. മിഡ്നൈറ്റ് ബ്ലൂ, പ്രിസം സില്‍വര്‍, വാട്ടര്‍ഫാള്‍ ബ്ലൂ എന്നീ മൂന്ന് നിറങ്ങളിലാണ് സാംസംഗ് ഗാലക്സി എം34 വിപണിയിലെത്തുന്നത്.

Summary: Samsung Galaxy M34 5G to Indian market. Know about its features.

Exit mobile version