എംബാപ്പെയ്ക്കായി പിടിമുറുക്കി റയല്‍ മാഡ്രിഡ്

പിഎസ്‌ജിയുമായി കരാർ പുതുക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കിലിയൻ എംബാപ്പെയ്ക്ക് റയൽ മാഡ്രിഡ് വമ്പൻ ഓഫർ നൽകിയിരിക്കുന്നത്

പിഎസ്‌ജി സൂപ്പർ താരം കിലിയൻ എംബാപ്പെയ്ക്ക് വമ്പൻ ഓഫറുമായി സ്‌പാനിഷ് ക്ലബ് റയൽ മാഡ്രിഡ്. ഫ്രഞ്ച് ഇതിഹാസത്തിനു അഞ്ച് വർഷ കരാറാണ് റയൽ വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്. എംബാപ്പെയെ സ്വന്തമാക്കാന്‍ ഇംഗ്ലീഷ് ക്ലബുകളും രംഗത്തുണ്ട്.

പിഎസ്‌ജിയുമായി 2024ൽ അവസാനിക്കുന്ന കരാർ പുതുക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കിലിയൻ എംബാപ്പെയ്ക്ക് റയൽ മാഡ്രിഡ് വമ്പൻ ഓഫർ നൽകിയിരിക്കുന്നത്.

50 ദശലക്ഷം യൂറോ വാർഷിക പ്രതിഫലവും അഞ്ച് വർഷ കരാറുമാണ് ഓഫർ. വൻതുകയുടെ റിലീസ് ക്ലോസും കരാറിലുണ്ട്.

റയലും എംബാപ്പെയും കരാർ വ്യവസ്ഥകളിൽ ധാരണയിലെത്തിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ക്ലബിന്‍റെയോ താരത്തിന്‍റേയോ ഭാഗത്തുനിന്നില്ല.

പിഎസ്‌ജിയെ പ്രകോപിപ്പിക്കുന്ന ഓഫറാണിപ്പോൾ റയൽ മാഡ്രിഡ് എംബാപ്പെയ്ക്ക് നൽകിയിരിക്കുന്നത്. ട്രാൻസ്‌ഫർ തുക നൽകാതെ പിഎസ്‌ജിയുമായുള്ള കരാർ പൂർത്തിയാവും വരെ റയൽ എംബാപ്പെയ്ക്കായി ഒരു വർഷം കൂടി കാത്തിരിക്കും. കരാർ പുതുക്കിയില്ലെങ്കിൽ ഈ സീസണിൽ തന്നെ എംബാപ്പെ ടീം വിട്ടുപോകണമെന്ന് പിഎസ്‌ജി പ്രസിഡന്‍റ് നാസർ അൽ ഖലീഫി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Summary: Spanish club Real Madrid has made a huge offer for PSG superstar Kylian Mbappe.

Exit mobile version