മനുഷ്യർക്ക് ഏറ്റവും പ്രിയമേറിയ കാലമാണ് മാമ്പഴക്കാലം. എല്ലാ വർഷത്തെക്കാളും കൂടുതൽ രുചി വെെവിധ്യങ്ങൾ ആസ്വദിക്കാനാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്. ഈ വർഷത്തെ മാമ്പഴക്കാലത്തെ കൂട്ടുപിടിച്ചു മഴയും എത്തിയതോടെ ജനങ്ങൾ നിരാശയിലാണ്. എന്നാൽ മഴയെ കണക്കാതെ മാർക്കറ്റുകളിൽ മമ്പഴങ്ങളുടെ കച്ചവടം പൊടി പൊടിക്കുകയാണ്.
കാലാവസ്ഥയിലെ മാറ്റം കാരണം മിക്ക മാമ്പഴങ്ങളുടെ രുചിയിലും നിറത്തിലും വലിയ മാറ്റം ആണ് സംഭവിച്ചത്. കാലം തെറ്റി പെയ്യുന്ന മഴയും, ആലിപ്പഴ വീഴ്ചയും, സെമി-ലൂപ്പർ വിഭാഗത്തിൽപ്പെട്ട പുഴുക്കളുടെ ആക്രമണവുമാണ് മാമ്പഴങ്ങളുടെ ഗുണനിലവാരത്തെ ബാധിച്ചത്.
അൽഫോൻസോ, കേസർ, ദശേരി, ചൗസ, ലാങ്‌ഡ, ലഖ്‌നോവി തുടങ്ങിയ നാടൻ ഇനങ്ങളിലും അമ്രപാലി, മല്ലിക തുടങ്ങിയ ഹൈബ്രിഡ് ഇനങ്ങളുടെ രുചിയിൽ വളരെ വലിയ വ്യത്യാസം ആണ് കണ്ടെത്തിയത്. ഇതോടെ ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മാമ്പഴ കർഷകർക്ക് വലിയ നഷ്ടമാണ് ഉണ്ടായത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാലം തെറ്റി പെയ്യുന്ന മഴയും താപനിലയിലെ മാറ്റങ്ങളും മാമ്പഴത്തിൻെറ ഉൽപാദനത്തിനെയും ഗുണനിലവാരത്തിനെയും ബാധിക്കുന്നതായാണ് റിപ്പോർട്ട്. താനെ, പാൽഘർ, റായ്ഗഡ്, രത്നഗിരി, സിന്ദുദുർഗ് എന്നീ കൊങ്കൺ ജില്ലകളെയാണ് ഈ വ്യതിയാനം ഏറ്റവും കൂടുതൽ ബാധിച്ചത്. ഈ വർഷവും യാതൊരു മാറ്റവുമില്ല.
Summary: Climate Change Affects The Quality Of Mangoes.
Discussion about this post