MCLR നിരക്കുയർത്തി HDFC ബാങ്ക്. MCLR 15 ബേസിസ് പോയിൻറുകൾ വരെയാണ് ബാങ്ക് വർധിപ്പിച്ചിരിക്കുന്നത്. റിപോർട്ടുകൾ പ്രകാരം 2023 ജൂലൈ 7 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.
തിരഞ്ഞെടുത്ത കാലയളവുകളിലേക്ക് ആണ് ബാങ്കിന്റെ MCLR അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്കുകൾ വർധിപ്പിച്ചിട്ടുള്ളത്. 8.10 ശതമാനത്തിൽ നിന്ന് 8.25 ശതമാനമായി ആണ് നിരക്കുയർത്തിയിരിക്കുന്നത്.
ഒരു മാസത്തെ MCLR 8.20 ശതമാനത്തിൽ നിന്ന് 8.30 ശതമാനമായി ഉയർന്നു, ഇത് 10 ബേസിസ് പോയിന്റുകളുടെ വർദ്ധനവുണ്ടായി,
മൂന്ന് മാസത്തെ നിരക്ക് 10 ബേസിസ് പോയിന്റ് ഉയർത്തി 8.60 ശതമാനവും,
ആറ് മാസത്തെ നിരക്ക് 5 ബേസിസ് പോയിന്റ് വർധിച്ച് 8.90 ശതമാനവുമായി,
ഒരു വർഷത്തിൽ കൂടുതലുള്ള MCLR മാറ്റം ഉണ്ടായിട്ടില്ല, ഇത് നിലവിൽ 9.05 ശതമാനമാണ്.
HDFC ബാങ്ക് വാഗ്ദാനം ചെയ്യുന്ന മിക്ക ഉപഭോക്തൃ വായ്പകളും ഒരു വർഷത്തെ MCLRമായി ബന്ധിപ്പിച്ചിട്ടുള്ളതാണ്. റിപ്പോ നിരക്ക്, പ്രവർത്തനച്ചെലവ്, ക്യാഷ് റിസർവ് റേഷ്യോ നിലനിർത്തുന്നതിനുള്ള ചെലവ് എന്നിവ ഉൾപ്പെടുന്ന ഒന്നിലധികം ഘടകങ്ങൾ കണക്കിലെടുത്താണ് MCLR നിരക്ക് നിശ്ചിയിക്കുക.
ലോൺ ചെലവേറുമോ?
MCLR നിരക്ക് വർദ്ധന പ്രാബല്യത്തിൽ വരുന്നതോടെ വായ്പക്കാർക്ക് ചെലവേറും. MCLR വർധിപ്പിക്കാനുള്ള HDFC ബാങ്കിന്റെ തീരുമാനം റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഭവന വായ്പ പലിശ നിരക്കുകളെ ബാധിക്കില്ല. എന്നാൽ MCLR നെ അടിസ്ഥാനമാക്കിയുള്ള നിലവിലുള്ള വ്യക്തിഗത വായ്പകളെയും വാഹന വായ്പകളുടെയും പലിശ നിരക്കിൽ മാറ്റം വരും. മാത്രമല്ല പ്രതിമാസ തവണകളിലും (EMI) വർദ്ധനവ് ഉണ്ടാകും
ബാങ്കുകൾ ഉപഭോക്താക്കൾക്ക് വായ്പ നൽകുന്നത് അടിസ്ഥാനമാക്കുന്ന മിനിമം നിരക്ക് ആണ് MCLR എന്നറിയപ്പെടുന്നത്. വിവിധ തരത്തിലുള്ള വായ്പകളുടെ പലിശ നിരക്ക് നിർണയിക്കുന്നതിനായി, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) 2016-ലാണ് MCLR ആരംഭിച്ചത്.
എന്താണ് MCLR
MCLR എന്നാൽ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ടുകൾ അടിസ്ഥാനമാക്കിയുള്ള ലെൻഡിംഗ് നിരക്ക്. ഫണ്ടുകളുടെ ചെലവ്, പ്രവർത്തനച്ചെലവ്, ലാഭ മാർജിൻ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് ബാങ്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് നിശ്ചയിക്കുന്നത്. ഭവനവായ്പ ഉൾപ്പെടെ വിവിധ വായ്പകളുടെ പലിശ നിരക്ക് കണക്കാക്കാൻ ബാങ്കുകൾ MCLR ഉപയോഗിക്കുന്നു.
Summary: As per HDFC Bank’s website, from June 7, 2023, overnight MCLR will be at 8.10% — up by 15 bps from earlier 7.95%. Meanwhile, one-month MCLR has been increased by 10% to 8.20% from the previous 8.20%. Also, the three-month MCLR is at 8.50%, up by 10 bps from the earlier 8.40%
Discussion about this post