2023 സാമ്പത്തിക വർഷത്തിൽ ഒരു ദശലക്ഷത്തോളം ഇലക്ട്രിക്ക് ഇരുചക്രവാഹനങ്ങളുടെ വിൽപ്പനയും വിഹിതം, വർദ്ധിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇതിനകം ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക്ക് വെഹിക്കിൾസ് (FAME II) പദ്ധതിയുടെ രണ്ടാം പകുതിയിൽ അരലക്ഷം ഇലക്ട്രിക്ക് ഇരുചക്രവാഹനങ്ങൾക്ക് സബ്‌സിഡി നൽകാനാണ് കേന്ദ്രത്തിൻ്റെ പദ്ധതി. ഇതിനകം 5,64,000 ഇലക്ട്രിക്ക് ഇരുചക്രവാഹനങ്ങൾക്ക് കേന്ദ്രത്തിൻ്റെ സബ്‌സിഡി ലഭിക്കുന്നുണ്ട്.
കഴിഞ്ഞ പാദത്തിൽ, സർക്കാർ ഇലക്ട്രിക്ക് ഇരുചക്രവാഹനങ്ങൾക്കുള്ള സബ്‌സിഡിയുടെ വിഹിതം 75% വർധിപ്പിച്ച് 3,500 കോടി രൂപയാക്കിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വിൽപ്പന ഏകദേശം മൂന്നിരട്ടിയായി വർധിപ്പിച്ചു. ഇതുവരെ FAME II ൻ്റെ കീഴിൽ ഏകദേശം 6,90,000 ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങളുടെ വിൽപ്പനയെ സർക്കാർ പിന്തുണച്ചിട്ടുണ്ട്.
കഴിഞ്ഞ മാസങ്ങളിലായി ഏകദേശം 46,000 ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങൾ വിറ്റഴിച്ചു. 2022-23 സാമ്പത്തിക വർഷം പ്രതിമാസ ശരാശരി വിൽപ്പന 60,000 യൂണിറ്റായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഇലക്‌ട്രിക് വാഹനങ്ങളെക്കുറിച്ചുള്ള ഉപഭോക്തൃ അവബോധം പലമടങ്ങ് വളർന്നു. അടുത്ത കുറച്ച് മാസങ്ങളിൽ മികച്ച കച്ചവട സാധ്യതയെന്ന് റിപ്പോർട്ട്.
Summary: Central government encourages e-bikes
Discussion about this post