Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
No Result
View All Result
  • Home
  • News
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use
Home Automobile

വമ്പൻ വിലക്കിഴിവുമായി മാരുതി; 17,000 മുതൽ 65,000 രൂപ വരെ ഡിസ്കൗണ്ടിൽ സ്വന്തമാക്കാം

News Bureau by News Bureau
Jul 9, 2023, 12:11 pm IST
in Automobile
Share on FacebookShare on TwitterTelegram

കിടിലൻ ഓഫറുകൾ​ പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി. ജൂലൈ മാസം മാരുതിയുടെ വിവിധ മോഡലുകൾക്ക്​ 17,000 മുതൽ 65,000 രൂപ വരെ ഡിസ്കൗണ്ട്​ ആണ്​ ലഭ്യമാകുന്നത്​. തിരഞ്ഞെടുത്ത അരീന മോഡലുകള്‍ക്കാണ്​ വമ്പൻ ഡിസ്‌കൗണ്ടുകള്‍ മാരുതി പ്രഖ്യാപിച്ചത്​. ആള്‍ട്ടോ 800 ല്‍ തുടങ്ങി ഡിസയര്‍ വരെ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാം.

Alto 800

ജനപ്രിയ മോഡലായ ആള്‍ട്ടോ 800 ന് 30,000 മുതല്‍ 50000 രൂപ വരെയാണ് ഈ മാസം ഡിസ്‌കൗണ്ടുള്ളത്. ഹാച്ച്ബാക്കിലെ 800 സിസി എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. ആള്‍ട്ടോ 800 സിഎന്‍ജി പതിപ്പും വില്‍പ്പനക്കെത്തിയിരുന്നു. ഇതും സ്‌റ്റോക്കിന്റെ ലഭ്യത അനുസരിച്ച് താല്‍പര്യക്കാര്‍ക്ക് സ്വന്തമാക്കാം.

Alto K10

പുത്തന്‍ പ്ലാറ്റ്‌ഫോമില്‍ കിടിലന്‍ ഫീച്ചറുകളുമായി എത്തുന്ന ആള്‍ട്ടോ K10 കാറുകൾക്ക്​ 50,000 രൂപ മുതല്‍ 60,000 രൂപ വരെ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാം. 1.0 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എഞ്ചിനാണ് കാറിന് കരുത്തുപകരുന്നത്. രണ്ട് ഗിയര്‍ബോക്സ് ഓപ്ഷനുകളുമായി വരുന്ന കാറിന്റെ സി.എന്‍.ജി പതിപ്പും വിപണിയില്‍ ഉണ്ട്.

Espresso

55,000 മുതല്‍ 65,000 രൂപ വരെ വിലക്കിഴിവിലാണ് എസ്‌പ്രെസോ കാറുകൾ ഈ മാസം ലഭ്യമാകുന്നത്. ലുക്കിനൊപ്പം ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സുമാണ് എസ്‌പ്രെസോയുടെ മറ്റൊരു പ്രത്യേകത. മാരുതി ആള്‍ട്ടോ K10-ല്‍ കരുത്ത് പകരുന്ന അതേ 1.0 ലിറ്റര്‍ എഞ്ചിനാണ് ഇതിന്റെയും ഹൃദയം. സമാനമായി രണ്ട് ഗിയര്‍ ബോക്‌സ് ഓപ്ഷനുകളിലും സിഎന്‍ജി കിറ്റുമായും കാര്‍ വാങ്ങാം.

Wagon R

വിശാലമായ ഇന്റീരിയറും മികവുറ്റ എഞ്ചിനുകളുമായി മാരുതി അവതരിപ്പിച്ച വാഗണ്‍ ആറിന്റെ ടോള്‍ ബോയ് ഹാച്ചിന് 45,000 മുതല്‍ 60,000 രൂപ വരെയാണ് ജൂലൈയില്‍ ഡിസ്‌കൗണ്ട് ലഭിക്കുക. 1.0 ലിറ്റര്‍, 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകള്‍ക്കൊപ്പം സിഎന്‍ജി പവര്‍ട്രെയിനും ഓഫറിലുണ്ട്.

Celerio

സെലേറിയോയുടെ മാനുവല്‍ ട്രാന്‍സ്മിഷന്‍ വേരിയന്റിന് ജൂലൈയില്‍ 65,000 രൂപ വരെ ആനുകൂല്യങ്ങള്‍ ഉണ്ട്. ഓട്ടോമാറ്റിക് വേണ്ടവര്‍ക്ക് 35,000 രൂപ കിഴിവില്‍ സ്വന്തമാക്കാം. സിഎന്‍ജി വേരിയന്റ് ആണ് താല്‍പര്യമെങ്കില്‍ 65,000 രൂപയുടെ ആനുകൂല്യങ്ങളാണുള്ളത്. 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് എഞ്ചിനാണ് സെലേറിയോക്ക് കരുത്ത് പകരുന്നത്. എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് AMT ഗിയര്‍ബോക്‌സുകളുമായി വരുന്നു.

Suzuki Swift

1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എഞ്ചിന്‍ 5 സ്പീഡ് മാനവല്‍ അല്ലെങ്കില്‍ AMT ഗിയര്‍ ബോക്‌സുമായി ജോടിയാക്കുന്നു. സ്വിഫ്റ്റ് പെട്രോള്‍ മാനുവലിന് ഏകദേശം 45,000 രൂപയാണ് ഈ മാസം കിഴിവ്. അരലക്ഷം രൂപ വരെ കിഴിവില്‍ സ്വിഫ്റ്റ് പെട്രോള്‍ ഓട്ടോമാറ്റിക് സ്വന്തമാക്കാം. സ്വിഫ്റ്റ് സിഎന്‍ജി താല്‍പര്യമുള്ളവര്‍ക്ക് 25,000 രൂപ ഡിസ്‌കൗണ്ട് ലഭിച്ചേക്കും.

Desire

17,000 രൂപ മാത്രമേ സബ് കോംപാക്ട് സെഡാന് ഡിസ്കൗണ്ട്​ ലഭിക്കൂ. ഡിസയറിന്റെ ഓട്ടോമാറ്റിക്, മാനുവല്‍ വേരിയന്റുകള്‍ക്ക് 17,000 രൂപയാണ് ഡിസ്‌കൗണ്ട്. അതേസമയം സിഎന്‍ജി പതിപ്പുകള്‍ക്ക് ഓഫറുകള്‍ ഒന്നുമില്ല. സ്വിഫ്റ്റിന്റെ അതേ 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എഞ്ചിനാണ് ഡിസയറിനും കരുത്ത് പകരുന്നത്.

ഓഫറുകള്‍ സ്‌റ്റോക്​ ലഭ്യതക്കും നഗരങ്ങള്‍ക്കും അനുസരിച്ച് വ്യത്യാസം ഉണ്ടാകുമെന്നും കൂടുതൽ വിവരങ്ങൾക്ക്​ അരീന ഡീലര്‍ഷിപ്പുമായി ബന്ധപ്പെടണമെന്നും മാരുതി സുസുകി അറിയിച്ചു.

Summary: Discounts of up to Rs 65,000 on Maruti Suzuki Desire, Celerio, Wagon R, Espresso, Alto K10, Alto 800.

Tags: EspressoWagon RCelerioDesireSuzuki SwiftDiscountMaruti SuzukiAlto 800Alto K10
ShareSendTweetShare

Related Posts

ടൊയോട്ട ഫോർച്യൂണർ മൈൽഡ് ഹൈബ്രിഡ് ദക്ഷിണാഫ്രിക്കയിൽ

ടൊയോട്ട ഫോർച്യൂണർ മൈൽഡ് ഹൈബ്രിഡ് ദക്ഷിണാഫ്രിക്കയിൽ

ഹ്യൂണ്ടായ് i20 സ്പോർട്സ് (O) ഇന്ത്യയിൽ അവതരിപ്പിച്ചു

ഹ്യൂണ്ടായ് i20 സ്പോർട്സ് (O) ഇന്ത്യയിൽ അവതരിപ്പിച്ചു

മാരുതി സുസുക്കി തങ്ങളുടെ ഇലക്ട്രിക് എസ്‌യുവി ഗുജറാത്തിൽ നിർമ്മിക്കാൻ ഒരുങ്ങുന്നു

മാരുതി സുസുക്കി തങ്ങളുടെ ഇലക്ട്രിക് എസ്‌യുവി ഗുജറാത്തിൽ നിർമ്മിക്കാൻ ഒരുങ്ങുന്നു

മാരുതി സുസുക്കിയുടെ ജിംനി തണ്ടർ എഡിഷൻ ഇന്ത്യയിൽ അരങ്ങേറുന്നു

മാരുതി സുസുക്കിയുടെ ജിംനി തണ്ടർ എഡിഷൻ ഇന്ത്യയിൽ അരങ്ങേറുന്നു

2024-ൽ ഇന്ത്യയിൽ വരാനിരിക്കുന്ന 4 റോയൽ എൻഫീൽഡ് ബൈക്കുകൾ??

2024-ൽ ഇന്ത്യയിൽ വരാനിരിക്കുന്ന 4 റോയൽ എൻഫീൽഡ് ബൈക്കുകൾ??

റോയൽ എൻഫീൽഡ് ഹിമാലയൻ 450 പ്രതീക്ഷിക്കുന്ന വില കമ്പനി വെളിപ്പെടുത്തി

റോയൽ എൻഫീൽഡ് ഹിമാലയൻ 450 പ്രതീക്ഷിക്കുന്ന വില കമ്പനി വെളിപ്പെടുത്തി

Discussion about this post

Latest News

MV Govindhan about Nilambur results

യുഡിഎഫിന് ലഭിച്ച വോട്ടുകള്‍ വര്‍ഗീയ ശക്തികളുടെ പിന്‍ബലത്തിലെന്ന് ആരോപിച്ച് എം വി ഗോവിന്ദന്‍

Nilambur byelection result 2025: Aryadan Shoukath wrests seat from LDF

നിലമ്പൂർ തിരിച്ചുപിടിച്ച് യു.ഡി.എഫ്; ആര്യാടൻ ഷൗക്കത്തിന് ജയം

10:58 YouTube · DD India PM Modi speaks with US President Donald Trump on phone

മധ്യസ്ഥത വേണ്ട, ആക്രമണം നിര്‍ത്തിയത് പാകിസ്താൻ അഭ്യര്‍ത്ഥിച്ചതുകൊണ്ട്’; ട്രംപിനോട് ഫോണിൽ ചർച്ച നടത്തി മോദി

Akhil P Dharmajan, author of 'Care of Anandi', receives Kendra Sahitya Akademi Yuva Puraskar

‘റാം കെയർ ഓഫ് ആനന്ദി’ രചിച്ച അഖിൽ പി ധർമ്മജന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം

Toilets in petrol pumps not for public use

പെട്രോൾ പമ്പുകളിലേത് പൊതു ശൗചാലയങ്ങളല്ല; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Multiple ships on fire after collision in Gulf of Oman

ഒമാൻ ഉൾക്കടലില്‍ മൂന്ന് കപ്പലുകൾ കൂട്ടിയിടിച്ച് അപകടം

Ahmedabad Air India Plane Crash

അഹമ്മദാബാദ് വിമാന ദുരന്തം: 131 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി ഗുജറാത്ത് സർക്കാർ

Priyamvada murder case

പ്രിയംവദ കൊലക്കേസ്; കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രതിയുടെ മൊഴി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • World
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies