അർജന്റീനയുടെ സൂപ്പർതാരമായ പൗളോ ഡയബാലയ്ക്കായി ചെൽസി ശ്രമം തുടരുകയാണ്. പുതിയ പരിശീലകനായി ചുമതലയേറ്റ പൊച്ചറ്റീനോയ്ക്ക് ഡയബാലയിൽ നല്ല താൽപ്പര്യമുണ്ട്. അതുകൊണ്ട് തന്നെ ചെൽസി എന്തുവന്നാലും ഡയബാലയെ സ്വന്തമാക്കണമെന്ന നിലപാടിലാണ്. AS റോമയുടെ താരമാണ് നിലവിൽ ഡിബാല.കഴിഞ്ഞ സീസണിലായിരുന്നു അദ്ദേഹം റോമയിൽ എത്തിയത്.12 മില്യൺ യൂറോ മാത്രമാണ് അദ്ദേഹത്തിന്റെ റിലീസ് ക്ലോസ്. ഈ തുക റോമക്ക് നൽകുകയും ഡിബാലയെ കൺവിൻസ് ചെയ്യിക്കുകയും ചെയ്താൽ ചെൽസിക്കും പോച്ചെക്കും ഈ താരത്തെ ടീമിലേക്ക് എത്തിക്കാം. ഒരുപാട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾക്ക് താല്പര്യമുള്ള ഒരു താരം കൂടിയാണ് ഡിബാല. ഇറ്റാലിയൻ ലീഗിൽ കഴിഞ്ഞ സീസണിൽ 12 ഗോളുകളും 6 അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. റോമ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരം കൂടിയാണ് നിലവിൽ ഡയബാല.
Discussion about this post