ടെക്സ്റ്റിന്റെ വലിപ്പം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്.
വാട്സ്ആപ്പ് വിന്‍ഡോസ് ആപ്പിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ പുതിയ ഫീച്ചര്‍ കൊണ്ടുവന്നിരിക്കുന്നത്. വാട്സ്ആപ്പിന്റെ വിന്‍ഡോസ് ആപ്പ് ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ഈ സംവിധാനം ലഭ്യമാക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ആപ്പ് സെറ്റിങ്ങ്സില്‍ പേഴ്സണലൈസേഷന്‍ മെനു തെരഞ്ഞെടുത്ത് ടെക്സ്റ്റിന്റെ വലിപ്പം ക്രമീകരിക്കാന്‍ കഴിയുന്ന രീതിയിലാണ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത് ഇതോടൊപ്പം ‘കണ്‍ട്രോള്‍ പ്ലസ് സീറോ’ അമര്‍ത്തിയും ഉപഭോക്താക്കൾക്ക് ടെക്സ്റ്റിന്റെ വലിപ്പം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്.
വിന്‍ഡോസ് അപ്ഡേറ്റിനായി വാട്സ്ആപ്പിന്റെ പുതിയ ബീറ്റാ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാകും.
Summary: A new option to adjust text size will appear within the app settings, under “Personalization” menu. Text size option in WhatsApp desktop version will enhance the user experience. In addition, some new shortcuts are available to quickly adjust text size. One can reset the text size with CTRL + 0.