ഇലക്ട്രിക്ക് കാർ ബാറ്ററിയിൽ പുത്തൻ പരീക്ഷണവുമായി ടൊയോട്ട; ചാർജിങ് സമയം കുറയുന്നത് ഉൾപ്പെടെ മാറ്റങ്ങൾ

ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ കാർ നിർമാതാക്കളായ ടൊയോട്ട ഇലക്ട്രിക്ക് വാഹന രംഗത്ത് ഒരു പുത്തൻ നേട്ടത്തിനൊരുങ്ങുന്നു. ബാറ്ററികളുടെ ഭാരം, വലുപ്പം, വില എന്നിവ പകുതിയായി കുറയ്ക്കാൻ സഹായിക്കുന്ന മുന്നേറ്റമാണ് ടൊയോട്ട ലക്‌ഷ്യം വയ്ക്കുന്നത്. ഇത് ഇലക്ട്രിക്ക് വാഹന രംഗത്തെ തന്നെ വിപ്ലവകരമായ മാറ്റമാകുമെന്നാണ് കണക്കാക്കുന്നത്.

പരമ്പരാഗത ലിക്വിഡ് അധിഷ്ഠിത ബാറ്ററികളേക്കാൾ നിരവധി ഗുണങ്ങളുള്ള നൂതന സോളിഡ്-സ്റ്റേറ്റ് ബാറ്ററികളുടെ വികസനം ടൊയോട്ട ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. 2025 – ഓടെ സോളിഡ്-സ്റ്റേറ്റ് ബാറ്ററികൾ ഘടിപ്പിച്ചുള്ള കാറുകൾ പുറത്തിറക്കാനാണ് ടൊയോട്ട ഉദ്ദേശിക്കുന്നത്.

ബാറ്ററി നിർമാണത്തിലെ ഈ പുത്തൻ പരീക്ഷണങ്ങൾ ചാർജിങ് സമയം കുറക്കുന്നതുൾപ്പെടെ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് കണക്കാക്കുന്നത്. ടൊയോട്ടയുടെ മുന്നേറ്റങ്ങൾ ബാറ്ററി ഡ്യൂറബിലിറ്റി വർദ്ധിപ്പിക്കുന്നതിലേക്കും സഹായിക്കും. 1,200km (745 മൈൽ) പരിധി കൈവരിക്കാനും 10 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാനും കഴിയുന്ന സോളിഡ്-സ്റ്റേറ്റ് ബാറ്ററി ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്നാണ് ഈ ജപ്പാൻ കമ്പനിയുടെ കണക്കുകൂട്ടൽ.

Summary: New experiment in battery; Toyota has announced a new development in the field of electric cars.

Exit mobile version