ഇന്ത്യയുടെ ജി ഡി പി നിരക്ക് വർദ്ധിക്കുന്നു

Niramala Seetharaman - Finance minster

2023 സാമ്പത്തിക വർഷത്തെ ആനുവൽ ഇക്കണോമിക് റിപ്പോർട്ട് ജൂലൈ 6 ന് ധനമന്ത്രാലയം പുറത്തിറക്കി. ഇന്ത്യയുടെ ജി ഡി പി നിരക്ക് 7.2 ശതമാനമായി ഉയർന്നു. ഫെബ്രുവരിയിൽ കണക്കാക്കിയ ജി ഡി പി നിരക്കിനേക്കാൾ കൂടുതലാണിത്.

കോവിഡിന് ശേഷവുമുള്ള ത്രൈമാസിക ഉപഭോഗത്തിന്റെയും നിക്ഷേപത്തിന്റെയും പാതകൾ മുമ്പുള്ള തലങ്ങളെ മറികടന്നതായാണ് ധനകാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്.

2022-23 സാമ്പത്തിക വർഷങ്ങളിലെ ജി ഡി പി നിരക്കുമായി താരതമ്യം ചെയുമ്പോൾ 2023 ന്റെ നാലാം പാതത്തിലുള്ള വളർച്ച 6.1 ശതമാനമായെന്നാണ് കണക്കുകൾ. മുൻ പാതങ്ങളിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഈ മാറ്റം 2023 ലെ നാലാം പാത സാമ്പത്തിക വർഷത്തിന്റെ വളർച്ചയെ പ്രതിഫലിപ്പിക്കുന്നു.

GDP

കാർഷിക മേഖലയിൽ റെക്കോർഡ് വളർച്ച നിരക്കാണ് രേഖപെടുത്തിയത്. വർഷാവസാനം കോൺടാക്റ്റ്-ഇന്റൻസീവ് സേവന മേഖല കോവിഡിന് മുമ്പുള്ളതിനേക്കാൾ ഉയർച്ചയിലെത്തി. വർദ്ധിച്ചുവരുന്ന തൊഴിൽ നിലവാരം ആഭ്യന്തര ആവശ്യകതയെ ശക്തിപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

 

Summary : India’s Real GDP Expands By 7.2% In FY23, Highest Among Major Economies says the annual report

Exit mobile version