യാത്രക്കാര്‍ കുറവുള്ള എസി ചെയര്‍കാര്‍, എക്‌സിക്യുട്ടീവ് ക്ലാസുകളില്‍ 25 ശതമാനം ഇളവുമായി റെയിൽവേ

യാത്രക്കാർ കുറഞ്ഞ റൂട്ടുകളിലെ എസി ചെയർകാർ, എക്സിക്യുട്ടിവ് ക്ലാസുകളിലെ ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ കുറയ്ക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. വന്ദേഭാരത് ഉൾപ്പെടെ അനുഭൂതി, വിസ്റ്റഡോം കോച്ചുകളുള്ള ട്രെയിനുകളിലാണ് ഇളവു ബാധകമാകുക. ഇത് സംബന്ധിച്ച നിർദ്ദേശം എല്ലാ സോണുകൾക്കും റെയിൽവേ നൽകിയിട്ടുണ്ട്. ഇളവിനെ പറ്റിയുള്ള അന്തിമ തീരുമാനം സോണുകളുടേതായിരിക്കും.

കഴിഞ്ഞ 30 ദിവസത്തിനിടെ 50 ശതമാനത്തിലും താഴെ യാത്രക്കാരുള്ള ട്രെയിനുകളിലാണ് ഇളവ് വരുത്തുക. യാത്രക്കാരുടെ എണ്ണം 50 ശതമാനത്തിനു താഴെ വന്നാൽ യാത്രയുടെ ഏത് ഘട്ടത്തിലും ഇളവ് അനുവദിക്കാമെന്നാണ് നിർദ്ദേശം. 25 ശതമാനം നിരക്ക് പരമാവധി കുറയ്ക്കാം. അടിസ്ഥാന ടിക്കറ്റ് നിരക്കിലാണ് ഇളവുണ്ടാകുക. റിസർവേഷൻ ചാർജ്, സൂപ്പർ ഫാസ്റ്റ് സർച്ചാർജ്, ജിഎസ്ടി തുടങ്ങിയവ വേറെ ഈടാക്കുന്നതാണ്. നിരക്ക് ഇളവ് ഉടനടി പ്രാബല്യത്തിൽ വരുമെന്നും റെയിൽവേ അറിയിച്ചു.

Summary: Railways with 25% discount on AC chair car and executive classes with fewer passengers.

Exit mobile version