വടക്കൻ കേരളത്തിൽ മഴ മുന്നറിയിപ്പ്; തീരദേശങ്ങളിൽ ജാഗ്രത തുടരണം

കേരളത്തിൽ അതിതീവ്ര മഴക്ക് ശമനം ഉണ്ടായെങ്കിലും വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്ത മലയോരമേഖലകളിൽ അതീവജാഗ്രത തുടരണം എന്നും മുന്നറിയിപ്പുണ്ട്.

യെൽലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള നാല് ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിക്കും. കൊച്ചിയിൽ ഇന്ന് പുലർച്ചെയാരംഭിച്ച കനത്ത മഴ തുടരുകയാണ്. കടലോര മേഖലകളിൽ കടലാക്രമണവും തുടരുകയാണ്. പലയിടത്തും വീണ്ടും വെള്ളക്കെട്ടുകളുണ്ടായി.

തീരദേശ മേഖലയിൽ പ്രത്യേക ശ്രദ്ധ വേണം എന്ന നിർദ്ദേശമുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴ ലഭിക്കും. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Summary: Rain warning in North Kerala; Coastal areas should continue to be vigilant.

Exit mobile version