അടുത്തിടെ ആലപ്പുഴയിൽ ബ്രെയിൻ ഈറ്റിങ് അമീബിയ (നെയ്ഗ്ലെറിയ ഫൗളറി) ബാധിച്ച് 10-ാം ക്ലാസ് വിദ്യാർഥി മരിച്ച സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് മുതൽ ഈ രോഗത്തെ പറ്റിയുള്ള ചർച്ചകൾ സജീവമാണ്. മുൻപ് 2017 ലാണ് അമീബിക്ക് മെനിഞ്ചോ എങ്കഫലൈറ്റിസ് രോഗം റിപ്പോർട്ട് ചെയ്തത്. അതും ആലപ്പുഴയിൽ തന്നെ ആയിരുന്നു.
കഴിഞ്ഞ ദിവസം പാകിസ്താനിലും ഒരു യുവാവ് ഇതേ രോഗം ബാധിച്ചു മരിച്ചിരുന്നു. ആലപ്പുഴയിലേതിന് സമാനമായി തോട്ടിൽ കുളിച്ചതിൽനിന്നാണ് ഈ യുവാവിനും രോഗബാധ ഉണ്ടായത്. 2020–ൽ അമേരിക്കയിലും രോഗം റിപ്പോർട്ട് ചെയ്തിരുന്നു.
എന്താണ് നെയ്ഗ്ലെറിയ ഫൗളറി?
ജലത്തിൽ കാണുന്ന അമീബ വിഭാഗത്തിൽ പ്പെടുന്ന രോഗാണുക്കൾ ആണ് നെയ്ഗ്ലെറിയ ഫൗളറി. മനുഷ്യ ശരീരത്തിൽ കടന്നാൽ ഈ രോഗാണു തലച്ചോറിനെ ആണ് ബാധിക്കുന്നത്. ഈ രോഗാണു തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന എൻകഫ ലൈറ്റിസ് ഉണ്ടാക്കാനിടയാക്കുന്നു. ഇത് മരണകാരണം ആയേക്കാം.
തലവേദന, പനി, ഓക്കാനം, ഛർദ്ദി, അപസ്മാരം എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. രോഗം രണ്ടാം ഘട്ടത്തിലേക്ക് കടന്നാല്‍ കഴുത്ത് വേദന, ചുഴലി ദീനം, മാനസിക പ്രശ്നം, വിഭ്രാന്തി തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാക്കും. മലിന ജലത്തിൽ കുളിക്കുന്നതും സമ്പർക്കത്തിൽ വരുന്നത് തടയുകയാണ് ഈ രോഗം ചെറുക്കാനുള്ള മാർഗം.
Summary: Brain-eating amoeba; Know about this virus that affects the brain.
Discussion about this post