ക്രെഡിറ്റ് കാര്‍ഡ് പോര്‍ട്ടബിലിറ്റി നിയമങ്ങള്‍ അവതരിപ്പിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഒക്ടോബര്‍ 1 മുതല്‍, ക്രെഡിറ്റ്, ഡെബിറ്റ്, പ്രീപെയ്ഡ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ട നെറ്റ്‌വര്‍ക്കുകളിലേക്ക് പോര്‍ട്ട് ചെയ്യാനുള്ള സൗകര്യമാണ് റിസര്‍വ് ബാങ്കിന്റെ പുതിയ സര്‍ക്കുലര്‍ ഉറപ്പുനല്കുന്നത്. വീസ, മാസ്റ്റര്‍കാര്‍ഡ്, റുപേയ്, അമേരിക്കന്‍ എക്‌സ്പ്രസ്, ഡൈനേഴ്‌സ് ക്ലബ് ഇന്റര്‍നാഷനല്‍ എന്നീ 5 ഔദ്യോഗിക കാര്‍ഡ് നെറ്റ്‌വര്‍ക്കുകളിലേക്കാണ് നിലവില്‍ ഉപഭോക്താക്കള്‍ക്ക് പോര്‍ട്ട് ചെയ്യാന്‍ സാധിക്കുന്നത്.
പുതിയ കാര്‍ഡ് തെരഞ്ഞെടുക്കുമ്പോള്‍ മാത്രമല്ല, എപ്പോള്‍ വേണമെങ്കിലും ഇഷ്ട കാര്‍ഡ് നെറ്റ്‌വര്‍ക്കുകള്‍ മാറാമെന്നതാണ്് ഇതിന്റെ മെച്ചം. നിലവില്‍ വീസ കാര്‍ഡുള്ള വ്യക്തിക്ക് അയാളുടെ ബാങ്കിന് റുപേയ് കാര്‍ഡ് നെറ്റ്‌വര്‍ക്കുമായി കരാറുണ്ടെങ്കില്‍ റുപേയ് കാര്‍ഡ് മാറ്റിവാങ്ങാം. വീണ്ടും വീസ കാര്‍ഡിലേക്ക് മാറണമെങ്കിലും അതുമാകാം. ചില കാര്‍ഡ് നെറ്റ്‌വര്‍ക്കുകളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്ന ബാങ്കുകള്‍ക്ക് മറ്റ് നെറ്റ്‌വര്‍ക്കുകളുമായി ചേര്‍ന്ന് കാര്‍ഡ് ഇറക്കുന്നതിന് കരാര്‍ തടസ്സമാകാറുണ്ട്. കരടുസര്‍ക്കുലര്‍ അന്തിമമായാല്‍ ഇത്തരം വ്യവസ്ഥകള്‍ കരാറില്‍ ഉള്‍പ്പെടുത്താനാകില്ല.
Summary: Reserve Bank of India Introduces Credit Card Portability Rules
Discussion about this post