വായ്പ തിരിച്ചടയ്ക്കുന്നതിനായി വൻതോതിൽ ധനസമാഹരണം നടത്താൻ ഓൺലൈൻ ഫാർമസി പ്രമുഖരായ ഫാർമഈസി പദ്ധതിയിടുന്നു. 90 ശതമാനം വിലകുറച്ച് അവകാശ ഓഹരി വഴി 2,400 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ നീക്കം. ഇക്കാര്യം നിക്ഷേപകരെയും ബോർഡിനെയും അറിയിച്ചിട്ടുണ്ട്.
ഗോൾഡ്‌മാൻ സാച്ചിന്റെ വായ്പ തിരിച്ചടയ്ക്കാനാണ് ഫാം ഈസി ധനസമാഹരണത്തിലൂടെ ലക്ഷ്യമിടുന്നത്. 1000 കോടി രൂപ മുടക്കി കമ്പനിയുടെ 18 ശതമാനം ഓഹരികള്‍ മണിപ്പാല്‍ ഗ്രൂപ്പ് വാങ്ങാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ.
നിലവിലെ ഓഹരി ഉടമകളായ റ്റി പി ജിയും ടെമാസെക്കുമാണ് അവകാശ ഓഹരി വില്പനയ്ക്ക് നേതൃത്വം നൽകുന്നത്. 4000-5000 കോടി രൂപയുടെ മൂല്യം അടിസ്ഥാനമാക്കിയായിരിക്കും അവകാശ ഓഹരികൾ പുറത്തിറക്കുക. 37,800 കോടി രൂപയായിരുന്നു കമ്പനിയുടെ നേരത്തെ നിശ്ചയിച്ചിരുന്ന മൊത്തം മൂല്യം.
ഫാംഈസിയുടെ മാതൃകമ്പനിയായ എപിഐ ഹോള്ഡിങ്സ് അവകാശ ഓഹരിയോടൊപ്പം അഞ്ചു രൂപ നിരക്കില് പുതിയ ഓഹരികളും ഇഷ്യു ചെയ്തേക്കുംമെന്നാണ് റിപ്പോർട്ട്.
Summary : PharmEasy plans Rs 2,400-crore rights issue at 90% discount to repay loan
Discussion about this post