കൊച്ചി: കാര്‍ വില്പനയില് വമ്പന്മാരെ പിന്തള്ളി ലോകത്തിലെ ഏറ്റുവും വലിയ മൂന്നാമത്തെ വിപണിയാകാൻ ഒരുങ്ങുകയാണ് ഇന്ത്യ. കഴിഞ്ഞ ആറുമാസം കൊണ്ട് രാജ്യത്തെ ആകെ കാര്‍ വില്പന 20 ലക്ഷം യൂണിറ്റിന് മുകളിൽ എത്തിയതായാണ് റിപ്പോർട്ട്.
ഇത് പല വികസ്വര രാജ്യങ്ങളിലേയും വാര്‍ഷിക വില്പനയേക്കാള് വളരെ കൂടുതലാണ്. വിൽപ്പന ഈ ക്രമത്തിൽ ഇനിയും തുടരുകയാണെങ്കില്‍ വര്‍ഷാവസാനത്തോടെ ഇന്ത്യ പുതിയ നേട്ടം കരസ്ഥമാക്കും എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. നിലവില്‍ ചൈനയ്ക്കും യു എസിനും പിന്നില്‍ മൂന്നാം സ്ഥാനത്ത് ജപ്പാനാണ് ഉള്ളത്.
ഡിസംബർ അവസാനത്തതോടെ രാജ്യത്ത് കാറുകളുടെ വാര്‍ഷിക വില്പന 40% പിന്നിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വകാര്യ ഉപഭോഗവുമായി കാര്‍ വില്പന ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഇത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല.
ജനുവരി-മാര്‍ച്ച് മാസങ്ങള്‍ക്കുള്ളില്‍ 10.25 ലക്ഷത്തോളം കാറുകളുടെ വില്പനയാണ് നടന്നത്. മാത്രമല്ല ഏപ്രില്‍-ജൂണ്‍ കാലയളവിലെ വില്പനയും 10 ലക്ഷം പിന്നിട്ടതായാണ് കണക്കാക്കുന്നത്. ജൂണില്‍ മാത്രം 3,28,909 കാറുകളാണ് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷമാകട്ടെ 3.20.846 മാത്രമായിരുന്നു.
Summary: India has beaten Japan to become the third largest vehicle market in 2022 after China and the US, selling more than 4.25 million vehicles.
Discussion about this post