വിവിധ കമ്പനികൾ അവതരിപ്പിക്കുന്ന പുതിയ മോഡലുകളുടെ വരവോടെ ഇന്ത്യയിലെ പ്രീമിയം മോട്ടോർസൈക്കിൾ ബ്രാൻഡായ റോയൽ എൻഫീൽഡിന് വിപണിയിൽ കടുത്ത മത്സരം നേരിടേണ്ടി വരുമെന്ന് റിപ്പോർട്ട്.
മോട്ടോർസൈക്കിളിലെ മുൻനിര ബ്രാൻഡുകളായ ഹീറോ മോട്ടോകോർപ്പും ബജാജ് ഓട്ടോയും, ഹാർലി ഡേവിഡ്‌സനും , ട്രയംഫുമായി പങ്കാളിത്തം ഉറപ്പിച്ചു. ക്രൂയിസർ സെഗ്‌മെന്റിൽ പുതിയ മോഡലുകൾ അവതരിപ്പിക്കുമെന്ന് അവർ പ്രഖ്യാപിച്ചു.
2023 സാമ്പത്തിക വർഷത്തെ കണക്കനുസരിച്ച് 350 സിസി വിഭാഗത്തിൽ ഉൾപ്പെട്ട ഇരുചക്ര വാഹനങ്ങളുടെ ശരാശരി വ്യവസായ വലുപ്പം പ്രതിമാസം 65,500 യൂണിറ്റായിരുന്നു. ഇത് മൊത്തം ആഭ്യന്തര ഇരുചക്ര വാഹന വ്യവസായത്തിന്റെ ഏകദേശം 5% വിഹിതത്തെ സൂചിപ്പിക്കുന്നു. ഇതിൽ നിന്നും റോയൽ എൻഫീൽഡിന് ഏകദേശം 93% വിഹിതം ലഭിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ട്രയംഫ് മോട്ടോർസൈക്കിളുമായി സഹകരിച്ച് വികസിപ്പിച്ച സ്പീഡ് 400, സ്‌ക്രാംബ്ലർ 400X എന്നീ മോഡലുകൾ ബജാജ് ഓട്ടോ ജൂലൈ 5 ന് അനാവരണം ചെയ്തു. 398 സിസി ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ, ഫോർ വാൽവ്, DOHC സിലിണ്ടർ ഹെഡ്, സിക്സ് സ്പീഡ് ഗിയർബോക്‌സ് എന്നിവ ഉൾക്കൊള്ളുന്ന പുതിയ TR-സീരീസ് എഞ്ചിനാണ് രണ്ട് ബൈക്കുകളിലും സജ്ജീകരിച്ചിരിക്കുന്നത്.
റോയൽ എൻഫീൽഡിന്റെ മോഡലുകളായ ക്ലാസിക് 350 , ഹ്യൂൻെറ 350 എന്നിവയ്ക്ക് ട്രിയംഫിന്റെ പുതിയ മോഡലുകൾ വെല്ലുവിളിയാകും.
ക്ലാസിക് 350 പ്രതിമാസം 26,200 യൂണിറ്റും, ഹണ്ടർ 350 പ്രതിമാസം 15,900 യൂണിറ്റുമാണ് പ്രതിമാസം വിറ്റഴിക്കുന്നത്.
Summary : Bajaj Auto, Hero Moto’s race to triumph over Enfield’s market pie may dent Eicher’s margins