ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയ പരിധി ജൂലൈ 31 വരെയാണ്. സാധുവായ പാൻ കാർഡ് ഉണ്ടെങ്കിൽ മാത്രമേ ഐടിആർ ഫയൽ ചെയ്യാൻ സാധിക്കൂ. ജൂൺ 30 ന് മുൻപ് പാൻ ആധാറുമായി ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ, പാൻ പ്രവർത്തനരഹിതമാകും. അങ്ങനെ പ്രവർത്തനരഹിതമായാൽ ജൂലൈ 31 ന് മുൻപ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ കഴിഞ്ഞേക്കില്ല എന്നതാണ് പ്രശ്നം.
പാൻ പ്രവർത്തിരഹിതമായാൽ പിഴ അടച്ചാലും 30 ദിവസം എടുക്കും അത് വീണ്ടും പ്രവർത്തനക്ഷമമാകാൻ. ഐടിആർ സമയപരിധി ഒരു മാസത്തിൽ താഴെ മാത്രമാണ്. അതുകൊണ്ട് തന്നെ പാൻ ആക്റ്റീവ് അല്ലാത്ത സാഹചര്യത്തിൽ ഈ സമയപരിധി നഷ്ടമാകാൻ സാധ്യതയുണ്ട്. സമയപരിധി അവസാനിച്ചതിന് ശേഷം ഐടിആർ ഫയൽ ചെയ്താൽ, അത് വൈകിയ ഐടിആറായി ആകും ഫയൽ ചെയ്യുക. വൈകിയ ഐടിആർ ഫയൽ ചെയ്യുന്നതിന് വൈകിയത്തിനുള്ള ഫയലിംഗ് ഫീസ് ഉണ്ട്. മൊത്തം വരുമാനം 5 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ, വൈകിയ ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള പിഴ 5,000 രൂപയാണ്.
അതായത് പാൻ നിലവിൽ പ്രവർത്തനരഹിതമാണെങ്കിൽ 5000 രൂപ പിഴയും, പാൻ പുതുക്കാനുള്ള 1000 രൂപ പിഴ ഉൾപ്പെടെ 6000 രൂപ ഒരു വ്യക്തിക്ക് നൽകേണ്ടി വരും.
ഇനി മൊത്തം വരുമാനം 5 ലക്ഷം രൂപക്ക് താഴെ ആണെങ്കിൽ, വൈകിയ ഐടിആർ ഫയൽ ചെയ്യുന്നതിന് 1,000 രൂപ വൈകിയതിനുള്ള ഫയലിംഗ് ഫീസ് ബാധകമാകുമെന്ന കാര്യം ശ്രദ്ധിക്കുക. ഇവിടെ, മുകളിൽ സൂചിപ്പിച്ച 6000 രൂപയ്ക്ക് പകരം 2,000 രൂപയാകും ചെലവാകും. അതായത്, വൈകിയ ഐടിആർ ഫയലിംഗ് ഫീസിന് 1,000 രൂപയും പാൻ-ആധാർ ലിങ്കിംഗിന് 1,000 രൂപയും.
Summary: ITR filing deadline July 31. What happens if PAN is not linked with Aadhaar?
Discussion about this post