ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആദ്യമായി ഒരു വനിതാ കോച്ച്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പുതിയ ചരിത്രം കുറിച്ചു. ഒരു വനിതാ ആദ്യമായി പ്രീമിയര്‍ലീഗ് ടീമിന്റെ ഹെഡ് കോച്ചായി ചുമതലയേറ്റു. പ്രീമിയര്‍ ലീഗിലെ ഫോര്‍ത്ത് ഡിവിഷന്‍ ക്ലബായ ഫോറസ്റ്റ് ഗ്രീന്‍ റോവേഴ്‌സ് ആണ് ഇംഗ്‌ളണ്ടില്‍ പുതിയ പുതിയ പാത വെട്ടിത്തെളിച്ചത്. ഹന്നാ ഡിംഗ്ലെ എന്ന മുന്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറാണ് ഫോറസ്റ്റ് ഗ്രീന്‍ റോവേഴ്‌സിന്റെ താത്കാലിക ഹെഡ് കോച്ചായി ചുമതലയേറ്റത്. കഴിഞ്ഞ നാലുവര്‍ഷമായി ഫോറസ്റ്റ് ഗ്രീനിന്റെ അക്കാദമിയുടെ ചുമതലയിലായിരുന്നു ഹന്നാ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഏതെങ്കിലും ഒരു അക്കാദമിയുടെ ചുമതല വഹിച്ചിരുന്ന ഏക വനിത കൂടിയായരുന്നു ഹന്നാ. ക്ലബിന്റെ പ്രീ സീസണ്‍ മത്സരങ്ങളാണ് ഹന്നായുടെ ആദ്യ പരീക്ഷണം. മികച്ച ഫലമുണ്ടാക്കാനായാല്‍ ക്ലബ് സ്ഥിരം പരിശീലകയാക്കുമെന്നാണ് ഹന്നയുടെ വിശ്വാസം . എന്റെ ജീവിതം പുതിയൊരു ഘട്ടത്തിലേക്ക് കടന്നെന്നാണ് ഹന്നാ പുതിയ ചരിത്ര വാര്‍ത്തയെക്കുറിച്ച് പ്രതികരിച്ചത്.

Summary: For the first time in the history a woman, Hannah Dingley has taken over as head coach of a Premier League team.

Exit mobile version