കേരളാ ബ്ലാസ്റ്റേഴ്‌സ് പുതിയ ഗോൾക്കീപ്പറെ തേടുന്നു

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഒന്നാം ചോയ്സ് ഗോള്‍ കീപ്പറായ പ്രഭ്‌സുഖാന്‍ സിങ് ഗില്‍ ബ്ലാസ്റ്റേഴ്സ് വിടുന്നുവെന്ന വാര്‍ത്തകള്‍ വീണ്ടും സജീവമാകുന്നു. ഗില്ലിനെ ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിന് കൈമാറാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഗില്‍ പോകുമ്പോള്‍ മറ്റൊരു ഗോള്‍ കീപ്പറെ കൂടി ടീമിലെത്തിക്കാനുള്ള നീക്കത്തിലാണ് ബ്ലാസ്റ്റേഴ്സ്. നിലവില്‍ ബെംഗളൂരു എഫ്‌സി താരമായ ലാറ ശര്‍മയെ ടീമിലെത്തിക്കാനാണ് ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്. 23 കാരനായ ലാറ ശര്‍മ്മ 2020 മുതല്‍ ബെംഗളുരുവിന്റെ താരമാണ്. ഇതുവരെ ആകെ 5 മത്സരമാണ് ലാറ ബെംഗളൂരുവിന് വേണ്ടി കളിച്ചത്. നേരത്തെ ഇന്ത്യന്‍ ആരോസിന് വേണ്ടിയും എടികെ റിസേര്‍വ് ടീമിന് വേണ്ടിയും ഈ 23 കാരന്‍ കളിച്ചിട്ടുണ്ട്. ടാറ്റ ഫുട്‌ബോള്‍ അക്കാദമിയുടെ പ്രോഡക്റ്റാണ് ഈ ബംഗാളുകാരന്‍. ലാറയെ സ്വന്തമാക്കാന്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് പുറമെ എഫ്‌സി ഗോവയും രംഗത്തുണ്ട്.
Summary: Kerala Blasters are looking for a new goalkeeper

Exit mobile version