India Vs West Indies; T-20 ടീമിനെ പ്രഖ്യാപിച്ചു

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സീനിയര്‍ താരങ്ങളില്‍ പലരും ടി20 സ്‌ക്വാഡില്‍ ഇല്ല. രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി എന്നിവര്‍ സ്‌ക്വാഡില്‍ ഇല്ല. ഹാര്‍ദ്ദിക് പാണ്ഡ്യ ആണ് ഇന്ത്യയുടെ ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഉണ്ട്. നേരത്തെ ഏകദിന ടീമിലും സഞ്ജു ഇടം നേടിയിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ കരീബിയന്‍ ദ്വീപുകളിലും യുഎസിലെ ഫ്‌ലോറിഡയിലും നടക്കാനിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പര ഓഗസ്റ്റ് 1നാണ് ആരംഭിക്കുന്നത്. തിലക് വര്‍മയും യശസ്വി ജയ്‌സ്വാളും ആദ്യമായി ടി20 സ്‌ക്വാഡില്‍ എത്തി. എന്നാല്‍ ഐ പി എല്‍ ഹീറോ റിങ്കു സിംഗിന് ടീമില്‍ സ്ഥാനം കിട്ടിയില്ല.

Summary: India Vs West Indies T20 Team announced Hardik captain Sanju in the team

Exit mobile version