ത്രഡ്സ് എത്തി; ഇത് ട്വിറ്ററിന് വെല്ലുവിളിയോ?

‘മെറ്റ’ യിൽ നിന്നുമുള്ള പുതിയ ആപ്പ് ‘ത്രെഡ്സ്’ ന് വൻസ്വീകാര്യത. ആപ്പിന്റെ ലോഗോയെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ തകൃതിയായി നടക്കുന്നത്. ലോഗോക്ക് മലയാളത്തിലെ ‘ക’ അക്ഷരത്തോട് ഏറെ സാമ്യമുണ്ട്. ഒരു ചരിച്ചു നോക്കിയാൽ ‘ത’ ആണൊന്നും തോന്നും. അതുകൊണ്ട് ലോഗോ തയ്യാറാക്കിയത് മലയാളി ആണൊന്നാണ് പലരുടെയും സംശയം.

ഉപയോക്താക്കളെ ത്രഡ്സിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് മെറ്റ സിഇഒ മാർക്ക് സക്കർബർഗ് ആദ്യ പോസ്റ്റ് കുറിച്ചിരുന്നു. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിങ്‌ പ്ലാറ്റ്‌ഫോം ട്വിറ്ററിന്‌ വെല്ലുവിളിയാണ് മെറ്റയുടെ ഇൻസ്റ്റഗ്രാമുമായി ലിങ്ക്‌ ചെയ്യാനാകുന്ന ‘ത്രെഡ്‌സ്‌’ ആപ്ലിക്കേഷൻ എന്നും പരക്കെ പറയപെടുന്നുണ്ട്.

ചെറുവാചകങ്ങളായി കുറിപ്പുകൾ പങ്കുവയ്ക്കാവുന്ന ടെക്സ്‌റ്റ്‌ അടിസ്ഥാനമാക്കിയുള്ള ആപ് എന്നാണ്‌ ആപ് സ്‌റ്റോറിൽ ഇത്‌ ലിസ്റ്റ്‌ ചെയ്തിരിക്കുന്നത്‌. വായിക്കാനാകുന്ന പോസ്റ്റുകളുടെ എണ്ണത്തിൽ നിയന്ത്രണം ഉണ്ടാകില്ലെന്നാണ്‌ വിവരം. പൊതുവിഷയങ്ങൾ ചർച്ച ചെയ്യാനും ത്രഡ്‌സിലൂടെ സാധിക്കും.

Summary: Threads arrived; Is this a challenge for Twitter?

Exit mobile version