അവിവാഹിതർക്കും വിഭാര്യർക്കും പെൻഷൻ; ഹരിയാന സർക്കാരിന്റെ പ്രഖ്യാപനം

അവിവാഹിതരായവർക്കും വിഭാര്യർക്കും പെൻഷൻ പ്രഖ്യാപിച്ച് ഹരിയാന സർക്കാർ. 45നും 60 നും ഇടയിലുള്ള അവിവാഹിതർക്ക് മാസം 2750 രൂപയാണ് പെൻഷൻ ലഭിക്കുക. വാർഷിക വരുമാനം 1.8 ലക്ഷത്തിൽ താഴെ ഉള്ളവർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. 40 വയസ്സുമുതൽ 60 വരെയുള്ള വിഭാര്യർക്കും പെൻഷൻ പ്രഖ്യാപിച്ചു. വാർഷിക വരുമാനം 3 ലക്ഷത്തിൽ താഴെയുള്ളവർക്ക് ഈ വിഭാഗത്തിൽ പെൻഷൻ ലഭിക്കുക.

‘ഹരിയാന പ്രാൺ വായു ദേവ്താ പെൻഷൻ സ്കീം’ എന്ന പദ്ധതി ഏതാനും മാസങ്ങൾ മുൻപ് ഹരിയാന സർക്കാർ അവതരിപ്പിച്ചിരുന്നു. 75 വയസിനു മുകളിൽ പ്രായമുള്ള മരങ്ങളെ സംരക്ഷിക്കുന്നവർക്ക് നൽകുന്ന പെൻഷൻ പദ്ധതിയായിരുന്നു ഇത്. പ്രതിവർഷം മരത്തിന്റെ ഉടമയ്ക്ക് 2,500 രൂപ വെച്ച് പെൻഷനായി നൽകുമെന്നാണ് ഹരിയാന വനംവകുപ്പ്–പരിസ്ഥിതി മന്ത്രി കാൻവർ പാൽ പറഞ്ഞത്.

Summary: Haryana government has announced pension for single and widowed people.

Exit mobile version