മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തത് നിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യുനമർദ്ദ പാത്തി (Off -Shore trough) നിലനിൽക്കുന്നു
വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നു. കേരളത്തിൽ അടുത്ത 24 മണിക്കൂറിൽ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ/ അതി ശക്തമായ മഴക്കും (Heavy to Very Heavy Rainfall) സാധ്യത തുടർന്ന് മഴയുടെ തീവ്രത കുറയാനും സാധ്യത.
ഇന്നത്തെ കാലാവസ്ഥ മുന്നറിയിപ്പ് രാവിലെ 10 മണിക്ക് ശേഷമേ കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടിവിക്കുകയുള്ളു.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഇന്നലെ വൈകുന്നേരത്തെ (4 pm, 5/7/23) ജില്ലാ അടിസ്ഥാനത്തിലുള്ള മഴ സാധ്യത പ്രകാരം, ഇന്ന് ഇടുക്കി , മലപ്പുറം , കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പത്തനംതിട്ട ,ആലപ്പുഴ, കോട്ടയം, എറണാകുളം, , തൃശ്ശൂർ, പാലക്കാട്, ജില്ലകളിൽ മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചിരിക്കുന്നു.
നാളെ (07/07/23 ) മലപ്പുറം , കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചിരിക്കുന്നു.
വിവിധ അന്താരാഷ്ട്ര കാലാവസ്ഥ മോഡലുകളുടെ മഴ സാധ്യത പ്രവചന പ്രകാരം, ഇന്ന് കേരളത്തിൽ വ്യപക മഴക്കും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്ത/അതിശക്ത മഴക്കും സാധ്യത (NCUM model, ECMWF,GFS,ACCESS). കാലവർഷകാറ്റ് ശക്തമാകുന്നതിനാൽ മലയോര മേഖലയിൽ ശക്തമായ മഴ സാധ്യത ക്കും സൂചന നൽകുന്നു.
ചുരുക്കത്തിൽ വടക്കൻ കേരളത്തിൽ അതി ശക്‌തമായ മഴയ്ക്ക് സാധ്യത നിലനിൽക്കുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂർ, കാസറഗോഡ് ജില്ലകൾ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്. മറ്റുള്ള ജില്ലകളിൽ ഇടവിട്ടു ഇടവിട്ടു ഉള്ള മഴക്കും സാധ്യത കാണുന്നു.
നിലവിലെ സാഹചര്യം വിലയിരുത്തുമ്പോൾ നാളെയും കൂടി ഇത്തരത്തിൽ മഴ തുടരാനായുള്ള സാധ്യതയാണ് ഉള്ളത്, പ്രത്യേകിച്ചും വടക്കൻ കേരളത്തിൽ.
നിലവിൽ 7 ജില്ലകളിൽ NDRF സേനയെ വിന്യസിച്ചിട്ടുണ്ട്. – 25 മുതൽ 30 പേർ അടങ്ങുന്ന സംഘങ്ങൾ ഇടുക്കി, വയനാട്, ആലപ്പുഴ, കോഴിക്കോട്, പത്തനംതിട്ട, തൃശ്ശൂർ,മലപ്പുറം എന്നിവിടങ്ങളിൽ ആയി വിന്യസിച്ചിട്ടുണ്ട്.
കൂടാതെ മറ്റുള്ള ആർമി ഉൾപ്പെടെയുള്ള കേന്ദ്ര സേനകളെ ഹെലികോപ്‌റേറ്റർ സംവിധാനങ്ങളോടുകൂടി തന്നെ അലെർട് ആക്കി നിർത്തിയിട്ടുണ്ട്. നിലവിൽ അവയെ ഉപയോഗപ്പെടുത്തേണ്ട സാഹചര്യം ഇല്ല. ആവിശ്യാനുസരണം അത്തരത്തിലുള്ള സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുന്നതായിരിക്കും.
നിലവിൽ സംസ്ഥാനത്തു 91 ക്യാമ്പുകളിലായി 651 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട് . നിലവിൽ 19 വീടുകൾ പൂർണമായും 467 വീടുകകൾക്ക് ഭാഗികമായും നാശനഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്.
Discussion about this post