തലമുറകള്‍ കൈ മാറി വന്ന പ്രകൃതി ദത്തമായ, ധാരാളം സൗന്ദര്യ സംരക്ഷണ വഴികളുണ്ട്. യാതൊരു ദോഷവും വരുത്താത്ത, വലിയ ചിലവൊന്നും കൊടുത്തു പിന്‍തുടരേണ്ടി വരാത്ത ചിലത്. ഇത്തരത്തില്‍ ഏറ്റവും ലളിതമായ സൗന്ദര്യ സംരക്ഷണ വഴിയാണ് തേങ്ങാപ്പാലിലൂടെ ആർജിക്കുന്നത്.
വെയിലേറ്റ് കരുവാളിച്ച ചര്‍മ്മത്തിന് നാല് വലിയ സ്പൂണ്‍ തേങ്ങാപ്പാലില്‍ രണ്ട് ചെറിയ സ്പൂണ്‍ നാരങ്ങാ നീര് ചേര്‍ത്ത് മുഖത്ത് പുരട്ടിയാല്‍ മതി. അരമണിക്കൂറിന് ശേഷം ഇത് കഴുകി വൃത്തിയാക്കുക.
തേങ്ങ ചിരകി അല്‍പം പിഴിഞ്ഞു മാറ്റി വയ്ക്കുക. ഇത് മുഖത്തു പുരട്ടി അല്‍പ നേരം മസാജ് ചെയ്യാം. വല്ലാതെ എണ്ണമയം തോന്നുന്നുവെങ്കില്‍ കടലപ്പൊടി പോലുള്ളവ ഉപയോഗിച്ചു കഴുകാം. അല്ലെങ്കില്‍ നല്ല പോലെ വെള്ളമൊഴിച്ചു കഴുകിയാല്‍ തന്നെ ഇതു പോയ്‌ക്കോളും. ദിവസവും തേങ്ങാപ്പാല്‍ കൊണ്ടുള്ള മസാജ് ശീലമാക്കിയാല്‍ സൗന്ദര്യപരമായ ഗുണങ്ങള്‍ ചില്ലറയല്ല. മുഖത്തിനു തിളക്കവും മൃദുത്വവും നല്‍കുന്നു. മുഖത്തെ മൃതകോശങ്ങള്‍ അകറ്റാനും സഹായിക്കുന്നു. ഇതു വഴി ചര്‍മത്തിനു മിനുസവും തുടിപ്പും ലഭിയ്ക്കുന്നു.
അരക്കപ്പ് തേങ്ങാപ്പാലില്‍ ഒരു വലിയ സ്പൂണ്‍ തേന്‍ ചേര്‍ക്കുക. ഇത് ചര്‍മ്മത്തിലും കഴുത്തിലും പുരട്ടുക. പതിനഞ്ച് മിനിറ്റിന് ശേഷം അല്‍പം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ഇങ്ങനെ ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ചെയ്യുക.
വെളുപ്പു ലഭിയ്ക്കാനും ഇതിലെ സ്വാഭാവിക ഘടകങ്ങള്‍ സഹായിക്കും.വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയ ഒന്നാണ് തേങ്ങാപ്പാല്‍. ഇത് കൊളജന്‍ ഉല്‍പാദനം വഴി ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റി വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി ചര്‍മത്തിലെ ചുളിവുകള്‍ അകറ്റി പ്രായക്കുറവു നേടാം.ചര്‍മം അ്‌യഞ്ഞു തൂങ്ങുന്നതു തടയാം. സൂര്യാഘാതം തടയാനുള്ള നല്ലൊരു വഴിയാണ് തേങ്ങാപ്പാല്‍. ഇത് അള്‍ട്രാവയലറ്റ് കിരണങ്ങളെ ഒരു പരിധി വരെ തടയും. തേങ്ങാപ്പാല്‍ കുടിയ്ക്കുന്നതും അള്‍ട്രാവയലറ്റ് കിരണങ്ങളെ ഒരു പരിധി വരെ തടയും.തേങ്ങാപ്പാലില്‍ ഒരു ടീ സ്പൂണ്‍ തേനും ഒടു ടീ സ്പൂണ്‍ ഗ്ലിസറിനും കലര്‍ത്തുക. ഇത് മുഖത്ത് പുരട്ടി വൃത്താകൃതിയില്‍ മസ്സാജ് ചെയ്യുക. 10 മിനിറ്റിന് ശേഷം ഇത് കഴുകിക്കളയുക.തേങ്ങാപ്പാലില്‍ കറ്റാര്‍ വാഴ ജെല്‍ കലര്‍ത്തുക. ഇതില്‍ വൈറ്റമിന്‍ ഇ ഓയില്‍, ബദാം പൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. അല്‍പം കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ഇത് നല്ലൊരു ആന്റി ഏജിംഗ് ക്രീമാണ്.
ഒരു കപ്പ് തേങ്ങാപ്പാലില്‍ അല്‍പം ഇഞ്ചി ഗ്രേറ്റ് ചെയ്തത്, ഒരു ടീ സ്പൂണ്‍ തേന്‍, അര ടീ സ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തുക. ഇത് നല്ലതു പോലെ ഇളക്കിയ ശേഷം മുഖത്ത് തേച്ച് പിടിപ്പിക്കുക. 10 മിനിറ്റ് സ്‌ക്രബ് ചെയ്ത ശേഷം തണുത്ത വെള്ളത്തില്‍ കഴുകി എടുക്കുക.ഒരു ടീ സ്പൂണ്‍ തേങ്ങാപ്പാലില്‍ ഒരു ടീ സ്പൂണ്‍ ചന്ദനപ്പൊടി കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി അല്‍പം കഴിഞ്ഞ് കഴുകിക്കളയുക. മുഖത്തുണ്ടാകുന്ന പാടുകളെല്ലാം മാറാന്‍ ഇത് വളരെ ഏറെ ഉപകാരപ്രദമാണ്.നല്ലൊരു ക്ലൈന്‍സറായി തേങ്ങാപ്പാല്‍ ഉപയോഗിയ്ക്കാം. പഞ്ഞി തേങ്ങാപ്പാലില്‍ മുക്കി മുഖത്തു പുരട്ടിയാല്‍ നല്ലൊരു ക്ലൈന്‍സറായി. ചര്‍മത്തിലെ അഴുക്കുകള്‍ നീക്കുന്നതിനുള്ള നല്ലൊരു വഴി. മുഖം വൃത്തിയാകും. കൃത്രിമ ക്ലെന്‍സറുകള്‍ ഉപയോഗിയ്‌ക്കേണ്ടതില്ല. തേങ്ങാപ്പാലിന്റെ സ്വാഭാവികമായ കൊഴുപ്പു മയം ഇതിനു സഹായിക്കുന്നു.
Summary: Coconut milk uses to enhance beauty.
Discussion about this post