പ്രമേഹം മുടികൊഴിച്ചിലിന് കാരണമോ?

Middle-aged man concerned by hair loss

പ്രമേഹം അഥവാ ഡയബെറ്റിസ് ഭൂരിഭാഗം പേരെയും അലട്ടുന്ന ഒന്നാണ്. വേണ്ട രീതിയിൽ നിയന്ത്രിച്ച് നിർത്തിയില്ലെങ്കിൽ ആന്തരികാവയവങ്ങളെ മോശമായ രീതിയിൽ ബാധിയ്ക്കുന്ന ഇത് സൈലന്റ് കില്ലർ എന്ന ഗണത്തിൽ പെടുത്താവുന്ന ഒന്ന് കൂടിയാണ്. പ്രമേഹം ശരീരത്തെ മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും വില്ലനാണ്.

എങ്ങനെയാണ് പ്രമേഹം മുടിയുടെ വില്ലനാകുന്നത്?

1) പ്രമേഹം ബാധിച്ചവരുടെ രക്തധമനികൾ വേണ്ട രീതിയിൽ പ്രവർത്തിയ്ക്കുന്നില്ല. ഇത് ശിരോചർമത്തിലേയ്ക്കുള്ള രക്തയോട്ടം തടസപ്പെടുത്തുന്നു. ഇതിലൂടെ മുടിയുടെ ആരോഗ്യത്തിന് വേണ്ട രക്തം മാത്രമല്ല, ഓക്‌സിജനും ലഭിയ്ക്കാതെയാകുന്നു. രക്തപ്രവാഹം തടസപ്പെടുന്നതിലൂടെ ശിരോചർമത്തിന് ആവശ്യമായ പോഷകങ്ങളും ലഭിക്കാതെയാകുന്നു. ഇത് മുടി കൊഴിച്ചിലിന് കാരണമാകുന്നു.

2) ഇൻസുലിൻ, ആൻഡ്രോജെൻ ഹോർമോണുകൾ കൂടുതലാകുമ്പോൾ മുടി കൊഴിച്ചിലുണ്ടാകുന്ന സാധാരണയാണ്. ഇതു പോലെ ശരീരത്തിൽ ഇൻഫ്‌ളമേഷൻ അഥവാ വീക്കമുണ്ടാകാൻ പ്രമേഹം വഴിയൊരുക്കുന്നു. ഇത് മുടി വളരുന്ന രോമകൂപങ്ങളെ ബാധിയ്ക്കുന്നു. ഇത് മുടി കൊഴിയാനും ഇടയാക്കുന്നു.

3) പ്രമേഹ രോഗികളുടെ ശരീരത്തിൽ പല ന്യൂട്രീഷനൽ കുറവുകളുമുണ്ടാകുന്നു. ഇത് ആരോഗ്യത്തെ ബാധിയ്ക്കുന്നു. ബയോട്ടിൻ, സിങ്ക്, അയേൺ കുറവ് മുടി കൊഴിച്ചിലിനുളള പ്രധാന കാരണമാണ്. ഇതു പോലെ പ്രമേഹ രോഗികൾക്ക് രോഗസംബന്ധമായ സ്‌ട്രെസുമുണ്ടാകാം. ഇതും മുടി കൊഴിയാൻ കാരണമാകാറുണ്ട്.

എങ്ങനെ പ്രമേഹം നിയന്ത്രിക്കാം?

ഭക്ഷണ നിയന്ത്രണം, വ്യായാമം എന്നിവയെല്ലാം പ്രധാനം തന്നെയാണ്. പ്രമേഹം കാരണമുണ്ടാകുന്ന ഹോർമോൺ അസന്തുലിതാവസ്ഥ നിയന്ത്രിയ്ക്കാൻ ശ്രമിയ്ക്കുക. ഇതു പോലെ മുടി കൊഴിച്ചിലിന് ഇടയാക്കുന്ന പോഷകങ്ങളുടെ കുറവ് പരിഹരിയ്ക്കാൻ ശ്രമിക്കുക.

Summary: Does Diabetes Cause Hair Loss?

Exit mobile version