48 വര്‍ഷങ്ങള്‍ക്കു മുമ്പ് 14 വയസ്സുള്ള ഒരു പെണ്‍കുട്ടി എഴുതിയ സന്ദേശം യു എസിലെ ഇല്ലിനോയിയിലെ ടേസ്വെല്‍ കൗണ്ടിയിലെ ഒരു പുരാതന വീടിന്റെ മതിലിനു പിന്നില്‍ നിന്നും കണ്ടെത്തി. കുപ്പിയില്‍ ഒളിപ്പിച്ച നിലയിലാണ് സന്ദേശം കാണപ്പെട്ടത്. ഡക്കോട്ടോ മോഹന്‍ എന്ന മരപ്പണിക്കാരന്റെ വീട് പുനഃസ്ഥാപിക്കുന്നതിനിടെ, സ്വീകരണമുറിയിലെ ഭിത്തിയുടെ ചട്ടക്കൂടില്‍ നിന്നും ‘കുറിപ്പ് 9/29/1975’ എന്ന സന്ദേശവും, തടിയിലെ ഒരു നാച്ചിലേക്ക് ചൂണ്ടുന്ന അമ്പുകളും ശ്രദ്ധയില്‍പ്പെട്ടു. അമ്പടയാളങ്ങളെ പിന്തുടര്‍ന്നപ്പോള്‍ രഹസ്യ അറയില്‍ നിന്നും 14 വയസ്സുള്ള സ്റ്റെഫാനി ഹെറോണ്‍ എഴുതിയ രണ്ട് പേജുള്ള കുറിപ്പടങ്ങിയ കുപ്പി അയാള്‍ കണ്ടെത്തി. കത്ത് എഴുതിയ സ്ത്രീയെയും പുരുഷനെയും തിരിച്ചറിഞ്ഞു.
പ്രമുഖ മാധ്യമതിന് നല്‍കിയ അഭിമുഖത്തില്‍ ഡെക്കോട്ടയുടെ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു ; ‘എന്റെ ജോലിക്കാര്‍ വീടിന്റെ മുന്‍വശത്തെ സ്വീകരണമുറി പൊളിക്കുകയായിരുന്നു. ഞാന്‍ അവശിഷ്ടങ്ങള്‍ വൃത്തിയാക്കുകയാക്കുന്നതിനിടയില്‍ മുകളിലേക്ക് നോക്കിയപ്പോള്‍, ചുവരില്‍ ‘കുറിപ്പ്’ എന്ന് എഴുതിയിരിക്കുന്നത് കണ്ടു. ഞാന്‍ അതിന്റെ ചിത്രം ഫോണില്‍ പകര്‍ത്തി. കുറിപ്പ് വായിക്കുകയും ചെയ്തു’.
‘ഒരു മരപ്പണിക്കാരന്‍ എന്ന നിലയില്‍ എന്റെ കരിയറില്‍ ഞാന്‍ ഒരുപാട് രസകരമായ കാര്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്, എന്നാല്‍ ഇത് എന്നെ അത്ഭുതപ്പെടുത്തി’. ഡെക്കോട്ടോ മോഹന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റ് വൈകാതെ വൈറലാവുകയും അത് സ്റ്റെഫാനി ഹെറോണിന്റെ സഹോദരി അമാന്‍ഡ ബിര്‍ക്കിയില്‍ എത്തുകയും ചെയ്തു. സ്റ്റെഫാനി എന്റെ സഹോദരിയാണ്. ആ വലിയ വീട് എനിക്ക് ഒത്തിരി ഇഷ്ടമാണ്. അത് മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ കഴിയുമെങ്കില്‍ ഞാന്‍ അത് ചെയ്യുമായിരുന്നു. അമാന്‍ഡ ബിര്‍ക്കിയില്‍ ഫേസ്ബുക്കില്‍ കമന്റ് ചെയ്തത്.
സ്റ്റെഫാനി ഹെറോണ്‍ ഇപ്പോള്‍ സ്റ്റെഫാനി പോയിറ്റ് ആണ്. 61 കാരിയായ അവള്‍ ഇപ്പോള്‍ യുഎസിലെ ന്യൂയോര്‍ക്കില്‍ ഭര്‍ത്താവിനും അഞ്ച് കുട്ടികള്‍ക്കുമൊപ്പം താമസിക്കുന്നു. ‘കുറിപ്പിനെക്കുറിച്ച് കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി, തികച്ചും ഞെട്ടിപ്പോയി, സത്യം പറഞ്ഞാല്‍, ഞാന്‍ അതെല്ലാം മറന്നു. വര്‍ഷങ്ങള്‍ കടന്നുപോകുന്നു; ജീവിതവും. ഇത് ആളുകളെ ഇത്രയധികം ആകര്‍ഷിച്ച് എന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഗ്രീന്‍ വാലിയില്‍ വളര്‍ന്നുവന്ന എന്നെ ഓര്‍ക്കുന്നവരില്‍ നിന്നും എനിക്ക് കുറിപ്പുകള്‍ ലഭിച്ചു.’ പരിചിതരില്‍ നിന്നും അപരിചിതരില്‍ നിന്നും എനിക്ക് കുറിപ്പ് സന്ദേശമായി ലഭിച്ചു. അതില്‍ കൂടുതലും അധ്യാപകരും വിദ്യാര്‍ത്ഥികളും ആണെന്നത് എന്നെ അതിശയിപ്പിച്ചു. അവള്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Summary: A message written by a 14-year-old girl 48 years ago was found behind the wall of an ancient house in Tazewell County, Illinois, USA.