ക്യാപ്റ്റന്‍ മില്ലറിന് ശേഷം സണ്‍ പിക്ചേര്‍സ് നിര്‍മ്മിക്കുന്ന ഇതുവരെ പേരിടാത്ത ചിത്രത്തിലാണ് ധനുഷ് അഭിനയിക്കുന്നത്. താല്‍ക്കാലികമായി ഡി50 എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ധനുഷിന്‍റെ കരിയറിലെ 50മത്തെ ചിത്രമാണിത്.ധനുഷ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചുവെന്നതാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2006 ൽ വടക്കന്‍ ചെന്നൈയിലെ ഗ്യാംങ് വാര്‍ അടിസ്ഥാനമാക്കി നിര്‍മ്മിക്കപ്പെട്ട പുതുപേട്ട എന്ന ചിത്രത്തിന്റെ രണ്ടാംഭാഗം ആയിരിക്കും ഈ ചിത്രം എന്ന് അഭ്യൂഹങ്ങളുണ്ട്. ധനുഷിന്‍റെ വന്‍ ഹിറ്റായ ആദ്യകാല പടമായിരുന്നു ഇത്. ധനുഷിന്‍റെ സഹോദരന്‍ ശെല്‍വരാഘവനാണ് ചിത്രം സംവിധാനം ചെയ്തത്.
എസ്.ജെ സൂര്യ, കാളിദാസ് ജയറാം അടക്കം വലിയൊരു താരനിര ധനുഷ് 50 ല്‍ ഉണ്ടാകും. അതേ സമയം വിഷ്ണു വിശാല്‍ ചിത്രത്തിലുണ്ടാകും എന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഈ ചിത്രത്തില്‍ ഇല്ലെന്ന് വിഷ്ണു വിശാല്‍ തന്നെ ട്വീറ്റ് ചെയ്തു. ചില തമിഴ് സൈറ്റുകളുടെ വാര്‍ത്തകള്‍ പ്രകാരം അപര്‍ണ്ണ ബാലമുരളി ചിത്രത്തിലെ പ്രധാന ഹീറോയിന്‍ ആകുമെന്നാണ് വിവരം.
ചിത്രത്തില്‍ ബോളിവുഡ് നടി കങ്കണയെ ധനുഷ് ക്ഷണിച്ചെന്നും, നെഗറ്റീവ് റോള്‍ ആയതിനാല്‍ കങ്കണ ചിത്രത്തില്‍ നിന്നും പിന്‍മാറിയെന്നും ചില തമിഴ് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ധനുഷിന്‍റെ ക്യാപ്റ്റന്‍ മില്ലര്‍ എന്ന ചിത്രമാണ് പുറത്തിറങ്ങാനുള്ളത്. ധനുഷിന്‍റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍. അരുണ്‍ മതേശ്വരനാണ് ചിത്രം സംവിധാനം ചിത്രത്തിന്റെ തിരക്കഥയും നിർവഹിച്ചത്. ചിത്രത്തില്‍ ധനുഷ് ഇരട്ടറോളില്‍ ആയിരിക്കും എന്നും റിപ്പോര്‍ട്ടുണ്ട്. സത്യജ്യോതി ഫിലിംസ് ആണ് നിര്‍മ്മാണം.
Summary : Shoot begins for the 50th movie of Dhanush. The movie is directed by himself.