‘2 ജി മുക്ത ഇന്ത്യ’ എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് ഏറ്റവും വില കുറഞ്ഞ 4 ജി ഫോൺ അവതരിപ്പിച്ച് മുകേഷ് അംബനിയുടെ ഉടമസ്ഥതയിലുള്ള റിലൈൻസ്.
രണ്ടു റിച്ചാര്‍ജ് പ്ലാനുകളിലായി അവതരിപ്പിച്ചിരിക്കുന്ന ജിയോഭാരത് 999 രൂപയ്ക്കാണ് വിപണിയിലേക്കെത്തുന്നത്.
കാർബണുമായി ചേർന്ന് പുറത്തിറക്കുന്ന രണ്ട് ജിയോ ഭാരത് ഫോൺ മോഡലുകളിൽ ഒന്നാണ് കമ്പനി ലോഞ്ച് ചെയ്തിരിക്കുന്നത്.
ഹാന്‍ഡ്‌സെറ്റ് വാങ്ങുന്നവര്‍ക്ക് 30 ശതമാനം കുറഞ്ഞ പ്രതിമാസ പ്ലാനും ഏഴുമടങ്ങ് കൂടുതല്‍ ലഭിക്കുന്നതായിരിക്കുമെന്ന് കമ്പനി അറിയിച്ചു.1.77 ഇഞ്ച് വലിപ്പമുള്ള ക്യൂവിജിഎ ടിഎഫ്ടി സ്‌ക്രീനാണ് ഫോണിന് ഉള്ളത്. 1000 എംഎഎച്ച് ബാറ്ററിയാണ് നൽകിയിരിക്കുന്നത്.
ജിയോഭാരത് സിം ലോക്ക് ആയതിനാല്‍ മറ്റ് സിമ്മുകള്‍ ഫോണില്‍ ഉപയോഗിക്കാന്‍ കഴിയില്ല. എഫ്എം റേഡിയോ, ജിയോ സിനിമ, ജിയോസാവന്‍, യുപിഐ പേയ്‌മെന്റ് സംവിധാനമായ ജിയോ- പേ തുടങ്ങിയ ആപ്ലിക്കേഷനുകൾ ഫോണിൽ പ്രീ-ഇൻസ്റ്റാൾ ചെയ്തിരിക്കും. 128 ജിബി മൈക്രോ എസ്ഡി കാര്‍ഡും ഫോണ്‍ സ്വീകരിക്കും.
രണ്ടു റിച്ചാര്‍ജ് പ്ലാനുകളിലായി എത്തുന്ന ഫോണിന്റെ അടിസ്ഥാന റിച്ചാര്‍ജ് പ്ലാന്‍ 123 രൂപയാണ്. ഇതില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, 14ജിബി ഡാറ്റ എന്നിവയായിരിക്കും ലഭിക്കുക. വാര്‍ഷികപ്ലാനിനായി 1,234 രൂപയായിരിക്കും. ഇതില്‍ 168 ജിബി ഡാറ്റയും വോയ്‌സ് കോളും ലഭിക്കും.
ജിയോമാർട്ടിൽ നിന്നും തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും ജൂ ലൈ 7 മുതൽ ഫീച്ചർ ഫോൺ ലഭ്യമായി തുടങ്ങും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വെറും 999 രൂപയാണ് ഈ ഹാൻഡ്‌സെറ്റിന്റെ വില. ഏറ്റവും വിലകുറവില്‍ വാങ്ങുന്ന ജിയോഭാരത് സ്മാര്‍ട്ട്ഫോണില്‍ പ്രത്യേക ഓഫറുകളും ജിയോഭാരത് ഫോണില്‍ ജിയോ നൽകുന്നുണ്ട്. നിലവില്‍ ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്ന 25 കോടി ആളുകളെയാണ് ജിയോഭാരതിലൂടെ മുകേഷ് അംബാനി ലക്ഷ്യമിടുന്നത്.
Summary: Reliance, owned by Mukesh Ambani, launched the cheapest 4G phone with a vision of ‘2G free India’.