കനത്ത മഴയെ തുടര്‍ന്ന് എല്ലാ ജില്ലകളിലും കണ്‍ട്രോണ്‍ റൂമുകള്‍ തുറന്നെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍. 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുകയാണെന്നും വളരേയേറെ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.
വിശ്വസനീയമായ ഇടങ്ങളില്‍ നിന്നുള്ള അറിയിപ്പുകള്‍ മാത്രം സ്വീകരിക്കുണം. വ്യാജ സന്ദേശങ്ങളിലും പ്രചരണങ്ങളിലും വീഴാതെ സൂക്ഷിക്കണമെന്നും കണ്‍ട്രോള്‍ റൂമുകളില്‍ ബന്ധപ്പെട്ട് അത്തരം സന്ദേശങ്ങളുടെ വിശ്വാസ്യത സ്ഥിരീകരിക്കാനും ശ്രമിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണുരൂപം:
പ്രിയപ്പെട്ടവരെ
നമ്മുടെ സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്.
ഇന്ന് ജില്ലാ കളക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥന്‍മാരുടെ ഉന്നത തല യോഗം ചേര്‍ന്നു. 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുകയാണ്. അതുകൊണ്ട് തന്നെ നാം വളരേയേറെ ജാഗ്രത പുലര്‍ത്തണം. ഭയപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ല. മഴയുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ കൃത്യതയോടു കൂടി റവന്യൂ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും എത്തിക്കുന്നുണ്ട്. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. എല്ലാ താലൂക്കുകളിലും താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍ററുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. എല്ലാവിധത്തിലുള്ള മുന്‍കരുതലുകളും നാം സ്വീകരിക്കണം. വിശ്വസനീയമായ ഇടങ്ങളില്‍ നിന്നുള്ള അറിയിപ്പുകള്‍ മാത്രം സ്വീകരിക്കുക. വ്യാജ സന്ദേശങ്ങളിലും പ്രചരണങ്ങളിലും വീഴാതെ സൂക്ഷിക്കണം. കണ്‍ട്രോള്‍ റൂമുകളില്‍ ബന്ധപ്പെട്ട് അത്തരം സന്ദേശങ്ങളുടെ വിശ്വാസ്യത സ്ഥിരീകരിക്കാനും ശ്രമിക്കണം. ജില്ലകളിലെ കണ്‍ട്രോള്‍ റൂമുകളുടെ നമ്പറുകള്‍ ആണ് ഇതോടൊപ്പം നല്‍കുന്നത്.
Discussion about this post