പ്രിയാ വർഗീസിന് കണ്ണൂർ സർവകലാശാല മലയാളം പഠനവകുപ്പിൽ അസോസിയേറ്റ് പ്രൊഫസറായി നിയമന ഉത്തരവ്. 15 ദിവസത്തിനകം ചുമതലയേൽക്കാനാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. പ്രിയയ്ക്ക് യോഗ്യതയുണ്ടെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിന്റെയും നിയമതടസമില്ലെന്ന് അഡ്വക്കേറ്റ് ജനറലും സർവകലാശാലാ സ്റ്റാൻഡിംഗ് കൗൺസലും നൽകിയ നിയമോപദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് നിയമന ഉത്തരവ് നൽകിയത്. വെളിയാഴ്ച ആണ് ഉത്തരവ് നൽകിയിരിക്കുന്നത്.
എന്നാൽ പ്രിയ വർഗീസിന്റെ നിയമനത്തിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാനാണ് യുജിസിയുടെ തീരുമാനം. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും യുജിസി ആവശ്യപ്പെട്ടേക്കും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ആണ് യുജിസിയുടെ അപ്പീൽ നൽകാൻ തീരുമാനിച്ചത്.
Summary: Kannur University appointment order for Priya Varghese.
Discussion about this post