വിലകുതിപ്പിനിടയിൽ റേഷൻകട വഴി 60 രൂപക്ക് തക്കാളി: തമിഴ്നാട് സർക്കാറിന്റെ പ്രഖ്യാപനം

രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ തമിഴ് നാട്ടിൽ നിന്നും ഒരു ആശ്വാസ വാർത്ത. റേഷൻ കടകളിലൂടെ കുറഞ്ഞ വിലക്ക് തക്കാളി ജനങ്ങളിലേക്ക് എത്തിക്കുമെന്നാണ് തമിഴ്നാട് സർക്കാരിൻറെ പ്രഖ്യാപനം. 100 ഉം കടന്ന് 160 തിലേക്ക് കുതിക്കുന്ന തക്കാളി 60 രൂപക്ക് റേഷൻ കടകൾ വഴി ലഭിക്കും എന്നതാണ് സർക്കാർ അറിയിക്കുന്നത്. ഇന്നലെ സഹകരണ മന്ത്രി കെ ആർ പെരിയക്കുറുപ്പൻ നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് തമിഴ്‌നാട് സർക്കാർ തീരുമാനമെടുത്തത്.

ഇന്ന് മുതൽ ചെന്നൈ നഗരത്തിലെ 82 റേഷൻ കടകളിലാകും തക്കാളി 60 രൂപക്ക് കിട്ടുക. വരും ദിവസങ്ങളിൽ മറ്റ് ജില്ലകളിലെ റേഷൻ കടകളിലും ഈ നിലയിലുള്ള സംവിധാനമുണ്ടാക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. കർഷകരിൽ നിന്ന് നേരിട്ട് തക്കാളി സംഭരിച്ചാകും ഇത്തരത്തിൽ വിതരണം ചെയ്യുക.

എല്ലാ വർഷവും ഒരു പ്രത്യേക സീസണുകളിൽ തക്കാളിയുടെ വില റെക്കോർഡ് ഉയരത്തിൽ എത്തുന്നതിന് പരിഹാരം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. തക്കാളിക്ക് പുറമെ മറ്റ് പച്ചക്കറി ഉത്പന്നങ്ങളുടെ വിപണി വില കുതിച്ചുയരുന്നത് തടയാനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തുടനീളമുള്ള പുതിയ ഫാം-ഫ്രഷ് വെജി ഔട്ട്‌ലെറ്റുകളിൽ വിപണി വിലയുടെ പകുതിക്ക് വിലയ്ക്ക് പച്ചക്കറി ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Summary: Tomatoes at 60 rupees through ration shops at Tamil Nadu.

Exit mobile version