അര്‍ജന്റീനയുടെ ലോകകപ്പ് ഹീറോയായ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് ഇന്ത്യയിലേക്ക് എത്തുന്നു. എമി ആംസ്റ്റര്‍ഡാമില്‍ നിന്ന് ബംഗ്ലാദേശിലെ ധാക്കയിലേക്കാണ് ആദ്യമെത്തുന്നത്. ധാക്കയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം നാളെ ഇന്ത്യയിലേക്ക് തിരിക്കും. കൊല്‍ക്കത്തയില്‍ ഒരു പ്രമോഷണല്‍ ഇവന്റിനായാണ് എമി ഇന്ത്യയിലെ വരുന്നത്. ഫുട്‌ബോള്‍ ഇതിഹാസങ്ങളായ പെലെയെയും ഡീഗോ മറഡോണയെയും കൊല്‍ക്കത്തയിലേക്ക് കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സത്രദു ദത്ത തന്നെയാണ്് എമിയുടെ വരവിന്റെയും പിറകില്‍. ഖത്തറില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ എമി മാര്‍ട്ടിനസ് ആയിരുന്നു പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ അര്‍ജന്റീനയുടെ ഹീറോ ആയത്. ഗോള്‍ഡന്‍ ഗ്ലോവും താരം സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലക്കായി കളിക്കുകയാണ് എമി. ഇന്ത്യയിലെ ആരാധകരുമായി എമി സംവധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Summary: Argentina’s goalkeeper Emiliano Martinez is visiting India
Discussion about this post