തീപിടിച്ച ശരീരവുമായി ഒരു മനുഷ്യന് എത്രനേരം ഓടാന്‍ കഴിയും? ഓര്‍ക്കുമ്പോൾ തന്നെ ഭയം തോന്നും അല്ലേ?. എന്നാല്‍ തീപിടിപ്പിച്ച ശരീരവുമായി ഫ്രഞ്ച് അഗ്‌നിശമന സേനാംഗം ഓടി നേടിയത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡാണ്. ഓക്‌സിജനില്ലാതെ തീപിടിച്ച ശരീരവുമായി ഏറ്റവും കൂടുതല്‍ ഓടിയ ആളെന്ന റെക്കോര്‍ഡാണ് ഇദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.
39കാരനായ ജോനാഥന്‍ വെറോ ആണ് 272.25 മീറ്റര്‍ (893 അടി) ഓടി റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. സംരക്ഷിത സ്യൂട്ട് ധരിച്ചിരുന്നു. 204.23 മീറ്റര്‍ (670 അടി) എന്ന റെക്കോര്‍ഡാണ് തകര്‍ത്തത്. മാത്രമല്ല ഓക്സിജന്‍ സഹായമില്ലാതെ 100 മീറ്റര്‍ സ്പ്രിന്റ് ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കി എന്ന റെക്കോര്‍ഡും ജോനാഥന്‍ സ്വന്തമാക്കി. നേരത്തെ ഈ രണ്ട് റെക്കോര്‍ഡുകളും ബ്രിട്ടനിലെ ആന്റണിയുടെ പേരിലായിരുന്നു.
ജോനാഥന്‍ ഓടുന്നതിന്റെ വിഡിയോ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടില്‍ പങ്കുവച്ചു. ‘ഈ പ്രകടനത്തിന് എനിക്ക് വളരെയധികം സന്തോഷമുണ്ട്, ഒരു അഗ്‌നിശമന സേനാംഗം എന്ന നിലയിലുള്ള എന്റെ ജോലിക്കും, എന്നെ പരിശീലിപ്പിച്ച ആളുകള്‍ക്കും എന്റെ വളര്‍ച്ചയെ നിരീക്ഷിച്ചവര്‍ക്കുമാണ് ഈ റെക്കോര്‍ഡ്. ഗിന്നസ് റെക്കോര്‍ഡ് നേടുക എന്നത് ബാല്യകാല സ്വപ്നമായിരുന്നു. ഇനിയും ഒരുപാട് റെക്കോര്‍ഡ് നേടാന്‍ ശ്രമിക്കും’. – ജോനാഥന്‍ വെറോ പറഞ്ഞു.
Summary: A French firefighter set Guinness World Records by sprinting while being set on fire