വ്യാജകേസെന്ന് തെളിഞ്ഞിട്ടും ഷീല സണ്ണിയുടെ ഫോണും സ്കൂട്ടറും തിരിച്ചുനൽകാതെ എക്സൈസ്

ചാലക്കുടിയിൽ വ്യാജ ലഹരിക്കേസിലെ ഇരയായ ഷീല സണ്ണിയുടെ ഫോണും സ്കൂട്ടറും തിരിച്ചു നൽകാതെ എക്സൈസ്. വ്യാജ കേസാണെന്ന് ബോധ്യപെട്ട് ഒന്നര മാസമായിട്ടും എക്സൈസ് പിടിച്ചെടുത്ത ഫോണും സ്കൂട്ടറും തിരിച്ചു നൽകിയിട്ടില്ല.

ഫെബ്രുവരി 27 നാണ് 12 എൽഎസ്ഡി സ്റ്റാമ്പ് കണ്ടെടുത്തുവെന്ന കേസിൽ ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണി പിടിയിലാവുന്നത്. 72 ദിവസത്തിനു ശേഷം ഹൈക്കോടതി ജാമ്യത്തിൽ പുറത്തിറങ്ങി. മെയ് 12 ന് എൽഎസ്ഡി അല്ലെന്ന പരിശോധനാ ഫലം വന്നെങ്കിലും ഇനിയും നീതി കാണിക്കാൻ എക്സൈസ് തയ്യാറായിട്ടില്ല. കേസ് വ്യാജമാണെന്ന് ബോധ്യപ്പെട്ട് ഒന്നരമാസം കഴിഞ്ഞിട്ടും ഷീലയുടെ ഫോണും സ്കൂട്ടറും തിരികെ നൽകിയിട്ടില്ല. കോടതിയിൽ റിപ്പോർട്ട് നൽകിയാൽ ഇത് മടക്കികിട്ടേണ്ടതാണ്. പക്ഷേ, എക്സൈസ് ഉദ്യോഗസ്ഥർ ഇനിയും ഒന്നും ചെയ്തിട്ടില്ലെന്ന് ഷീലാ സണ്ണി പറയുന്നു.

ഇതിനിടയിൽ ഷീല സണ്ണിയെ കള്ളക്കേസിൽ കുടുക്കിയ എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഇൻസ്പെക്ടർ കെ സതീശനെതിരെയാണ് നടപടി. ഇരിങ്ങാലക്കുടിയിലെ മുൻ എക്സൈസ് ഇൻസ്പെക്ടറാണ് ഇയാൾ. ഷീല സണ്ണിയുടെ ബാഗിൽ നിന്ന് കണ്ടെടുത്തത് ലഹരി സ്റ്റാമ്പ് അല്ലെന്ന് ലാബ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. വ്യാജ കേസ് ചമയ്ക്കാൻ ഉദ്യോഗസ്ഥൻ കൂട്ടുനിന്നുവെന്നാണ് കുറ്റം. എക്സൈസ് കമ്മീഷണറുടെതാണ് സസ്പെൻഷൻ ഉത്തരവ്. എക്സൈസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിനുശേഷം ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടികൾ വരും. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.

Summary: Excise without returning Sheila Sunny’s phone and scooter even though it proved to be a fake case.

Exit mobile version