സഹോദരനെയും കുടുംബത്തെയും തീകൊളുത്തി; പിന്നാലെ മധ്യവയസ്‌കന്‍ ജീവനൊടുക്കി

കണ്ണൂര്‍: സഹോദരനെയും കുടുംബത്തെയും തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്തു. കണ്ണൂര്‍ പാട്യം പത്തായക്കുന്നിലാണ് സംഭവം. പത്തായക്കുന്ന് സ്വദേശി രഞ്ജിത്ത് (47)ആണ് തൂങ്ങിമരിച്ചത്. ഞായറാഴ്ച രാത്രി വീട്ടിലെത്തിയ രഞ്ജിത്ത് സഹോദരന്‍ രജീഷ്, ഭാര്യ സുബിന, മകന്‍ ദക്ഷന്‍ തേജ് എന്നിവരുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീയിടുകയായിരുന്നു. ഇയാളുടെ സഹോദരനും സഹോദരന്റെ ഭാര്യക്കും ആറ് വയസ്സുള്ള മകനും പൊള്ളലേറ്റു. തീയിട്ടതിനു ശേഷം രഞ്ജിത്ത് കിടപ്പുമുറിയില്‍ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു. പൊള്ളലേറ്റ മൂന്ന് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Exit mobile version