ലെബനാനെ തകർത്ത് ഇന്ത്യ സാഫ് ഫൈനലിൽ

അവസാന നിമിഷം വരെ ആവേശം അലയടിച്ച സാഫ് കപ്പ് സെമിയിൽ ലെബനാനെ തകർത്ത് ഇന്ത്യ ഫൈനലിൽ. മുഴുവൻ സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോൾ കണ്ടെത്താത്തതിനെ തുടർന്ന് ഷൂട്ടൗട്ടിലേക്ക് കടന്ന മത്സരത്തിൽ 4-2 നാണ് ഇന്ത്യയുടെ വിജയം. ഗോൾ കണ്ടെത്താനായില്ലെങ്കിലും കളത്തിലും കണക്കിലും ഇന്ത്യയുടെ ആധിപത്യം തന്നെയായിരുന്നു ആരാധകർ മത്സരത്തിലുടനീളം കണ്ടത്. കളിയുടെ 61 ശതമാനം സമയവും പന്ത് കൈവശം വച്ചത് ഇന്ത്യയായിരുന്നു. മത്സരത്തിൽ ഇന്ത്യ 19 ഷോട്ടുകൾ ഉതിർത്തു. അതിൽ ആറും ഗോൾവലയെ ലക്ഷ്യമാക്കിയുള്ളതായിരുന്നു. എന്നാൽ ലെബനോൻ പ്രതിരോധം തകർക്കാൻ ഇന്ത്യക്കായില്ല. കലാശപ്പോരിൽ കുവൈത്താണ് ഇന്ത്യയുടെ എതിരാളികൾ.

Summary: India beat Lebanon in the semi-finals of the SAFF Cup.

Exit mobile version