കോളേജിൽ നിന്ന് ബിരുദം നേടുന്നത് നല്ല ഒരു നേട്ടമാണ്. എന്നാൽ അതൊരു നായയ്ക്ക് ലഭിച്ചാൽ എങ്ങനെ ഇരിക്കും. യുഎസിലെ ന്യൂജേഴ്‌സിയിൽ നടന്ന ബിരുദദാനച്ചടങ്ങിൽ സെറ്റൺ ഹാൾ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ജസ്റ്റിൻ എന്ന സർവ്വീസ് നായയ്ക്ക് ഡിപ്ലോമ ലഭിച്ചത് അത്യപൂർവ്വമായൊരു അനുഭവമായി.
ബിരുദദാന ചടങ്ങിൽ ബിരുദം ഏറ്റുവാങ്ങാൻ ഈ നായ തന്റെ ഉടമ മരിയാനിക്കൊപ്പം പോയി. മരിയാനയോടൊപ്പം സർവകലാശാലയിലെ എല്ലാ ക്ലാസുകളിലും പങ്കെടുക്കുന്നതിന് നായയ്ക്ക് കോളേജ് ഡിപ്ലോമ നൽകിയിരുന്നു. വീൽചെയറിനെ ആശ്രയിക്കുന്ന മരിയാനിയ്ക്കും അഭിമാന നിമിഷം ആയിരിന്നു അത്. ഈ അവളുടെ സേവന നായ ജസ്റ്റിൻ അവളുടെ അരികിൽ സന്തോഷത്തോടെ നിന്നിരുന്നു.
സെറ്റൺ ഹാൾ അക്കൗണ്ടിൽ നിന്നും ട്വിറ്ററിൽ ഒരു വീഡിയോ ക്ലിപ്പ് പങ്കിട്ടു, അത് വൈറലുമായി. വീഡിയോയിൽ, ആളുകൾ നായയെയും മരിയാനിയെയും നേട്ടത്തിൽ ആഘോഷിക്കുന്നത് കാണാം. ജസ്റ്റിൻ തന്റെ ഡിപ്ലോമ വായിൽ പിടിക്കുന്നുമുണ്ട്.
വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയതോടെ, ഇരുവരെയും പ്രശംസിച്ചു ഒരുപാട് പേർ രംഗത്തെത്തിയിട്ടുണ്ട്.
Summary: The service dog also received a diploma at the owner’s graduation ceremony.
Discussion about this post