കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർക്ക് മർദ്ദനം. ഹൗസ് സർജൻ ഹരീഷ് മുഹമ്മദിനാണ് മർദ്ദനമേറ്റത്. വനിത ഡോക്ടറോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് മർദ്ദനം. സംഭവത്തിൽ 2 പേർ അറസ്റ്റിലായി. മട്ടാഞ്ചേരി സ്വദേശികളായ റോഷൻ, ജോസനീൽ എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായത്. പ്രതികൾക്കെതിരെ ജാമ്യമില്ല കുറ്റം ചുമത്തിയിട്ടുണ്ട്. 2012ലെ ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരമാണ് കേസ്. പ്രതികൾ മദ്യലഹരിയിൽ ആയിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.
Summary: Doctor beaten up for questioning misbehavior with female doctor.