തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണം എന്ന വിചിത്ര ആവശ്യവുമായി ഹൈബി ഈഡൻ; ആവശ്യം തള്ളി കേരളം സർക്കാർ

തിരുവനന്തപുരത്ത് നിന്ന് തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന വിചിത്ര ആവശ്യവുമായി ഹൈബി ഈഡൻ എംപി. എന്നാൽ ഈ ആവശ്യം സർക്കാർ തള്ളി. തലസ്ഥാനം തിരുവനന്തപുരം തന്നെയായി തുടരുമെന്നും ആവശ്യം പരിഗണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സ്വകാര്യബില്ലിൽ എതിർപ്പ് ഉയർത്തിയ കേരളം ഹൈബി ഈഡന്റെ ആവശ്യം നിരാകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകായും ചെയ്യും.

ഹൈബി ഈഡൻ എം പി ലോകസഭയിലവതരിപ്പിച്ച സ്വകാര്യബില്ലിലാണ് കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന വിചിത്ര ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 2023 മാർച്ച് 9ന് ലോകസഭയിൽ അവതരിപ്പിച്ച ‘The State Capital Relocation Bill 2023’ ലൂടെയാണ് ഹൈബി ഇക്കാര്യം ആവശ്യപ്പെട്ടത്.

തലസ്ഥാന മാറ്റമെന്ന എംപിയുടെ സ്വകാര്യ ബില്ലിമേൽസംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടി കേന്ദ്ര സർക്കാർ ഇക്കഴിഞ്ഞ മാർച്ച് 31 ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയിച്ചിരുന്നു. ഈ ഫയലിലാണ് ഹൈബി ഈഡന്റെ ആവശ്യം നിരാകരിക്കുന്നതായി മുഖ്യമന്ത്രി രേഖപ്പെടുത്തിയത്.

കൃത്യമായ പഠനങ്ങൾ നടത്താതെ ഹൈബി ഈഡൻ തയ്യാറാക്കിയ ഈ ബില്ല് പ്രാവർത്തകമായാൽ സെക്രട്ടറിയേറ്റും അതിന്റെ അനുബന്ധ നിർമ്മാണങ്ങൾക്കുമായി കോടാനുകോടി രൂപ വേണ്ടി വരും. ഈ ആവശ്യമാണ് മുഖ്യമന്ത്രി 27നു ഫയൽ പരിശോധിച്ചു തള്ളിയത്.

Summary: Hibi Eden with the strange demand that the capital should be moved to Ernakulam; The Kerala government rejected the demand.

Exit mobile version