തെക്കേ അമേരിക്കയിലെ ആമസോണ്‍ പ്രദേശത്തു വിവിധ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വലിയ വനപ്രദേശമാണ് ആമസോണ്‍ മഴ മഴക്കാടുകള്‍. 67 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന ഇടതൂർന്ന വനമാണിത്. ചുരുക്കി പറഞ്ഞാൽ ഇന്ത്യയുടെ ഇരട്ടിയാണ് ആമസോണിന്റെ വിസ്തൃതി.
ആമസോണ്‍ മഴക്കാടുകളുടെ 60 ശതമാനം വനമേഖല ബ്രസീലിലും 13 ശതമാനം പ്രദേശം പെറുവിലും 10 ശതമാനം കൊളംബിയയിലുമാണ്. ബൊളീവിയ, ഇക്വഡോര്‍, ഗയാന, സുരിനാം, വെനസ്വേല , ഫ്രഞ്ച് അധീനതയിലുള്ള ഫ്രഞ്ച് ഗിയാന എന്നിവ ഉള്‍പ്പെടെ ആകെ ഒമ്പത് രാജ്യങ്ങളിലായിയാണ് ആമസോണ്‍ മഴക്കാടുകള്‍ വ്യാപിച്ചു കിടക്കുന്നത്.
മാത്രമല്ല ലോകത്ത് അവശേഷിച്ചിട്ടുള്ള മഴക്കാടുകളുടെ പകുതിയും ആമസോണിലാണ്. അതിലുപരി ഉഷ്ണമേഖലാ മഴക്കാടുകളിലെ ഏറ്റവും ജൈവവൈവിധ്യമേറിയതും വലുതുമായ മഴക്കാടും ഇതു തന്നെയാണ്. വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടിന്റെ കണക്കുകള്‍ പ്രകാരം, 50,000ത്തോളം സസ്യ ഇനങ്ങളും, 24,000 ത്തോളം ശുദ്ധജല മത്സ്യങ്ങളും, 370ലധികം ഉരഗങ്ങളും ആമസോണില്‍ ജീവിക്കുന്നുണ്ട്. മാത്രമല്ല 16,000 കോടി സ്പീഷിസുകളിലായി 39,000 കോടി മരങ്ങളും ഇവിടെ വളരുന്നു.
വ്യത്യസ്ത ഇനത്തില്‍പ്പെട്ട പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണ് ആമസോണ്‍. ഒറ്റ നോട്ടത്തില്‍ തന്നെ ഭയം തോന്നുന്ന ആമസോണ്‍ മഴക്കാടുകളില്‍ അപകടകാരികളായ വന്യജീവികളുമുണ്ട്. ചീങ്കണ്ണി, ജാഗ്വാര്‍, പൂമ, അനാക്കൊണ്ട, ഇലക്ട്രിക് ഈലുകള്‍, പിരാന കൂടാതെ കൊടിയ വിഷം ഉള്ള ചെടികളും മരങ്ങളും തവളകളും പാമ്പുകളും പ്രാണികളും വരെ ഇവിടെ ധാരാളമുണ്ട്. ജാഗ്വറുകള്‍, ഹാര്‍പ്പി ഈഗിള്‍സ്, പിങ്ക് റിവര്‍ ഡോള്‍ഫിനുകള്‍ എന്നിവയുടെ ഭൂമിയിലെ അവസാനത്തെ അഭയകേന്ദ്രങ്ങളിലൊന്നാണ് ആമസോണ്‍ എന്നതാണ് മറ്റൊരു പ്രദാനപ്പെട്ട കാര്യം.
അതേസമയം ആമസോണ്‍ മഴക്കാടുകളില്‍ കാട്ടു തീ പടര്‍ന്നു പിടിച്ചു എന്നത് ഞെട്ടലോടെയാണ് ലോകം കേട്ടത്. ലോകത്തിന്റെ ശ്വാസകോശമെന്ന് വിശേഷിക്കപ്പെടുന്ന ആമസോണ്‍ മഴക്കാടുകള്‍ കത്തുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ മനുഷ്യരെ സംബന്ധിച്ചെടുത്തോളം വളരെ വലുതും ഭീകരവുമാണ്. ഭൂമിയിലെ ജീവന്റെ നിലനില്പിനാവശ്യമായ ഓക്സിജന്റെ 20 ശതമാനവും പുറത്തു വിടുന്നത് ഈ മഴക്കാടുകളാണ്.
ഇവയ്ക്കുണ്ടാകുന്ന നാശം ഭൂമിയുടെ സന്തുലനാവസ്ഥയ്ക്ക് തന്നെ ഭീഷണിയാകും. അതുകൊണ്ട് തന്നെ ഭാവിയില്‍ ആമസോണ്‍ മഴക്കാടുകളുടെ സംരക്ഷണം മാനവരാശിയെ സംബന്ധിച്ചടുത്തോളം അനിവാര്യമാണ്. ഇത്തരത്തില്‍ നിഗൂഢതയും അപകടകരവുമായ ആമസോണില്‍ 40 ദിവസം അതിജീവിച്ച ആ കുരുന്നുകള്‍ ലോക ജനതയ്ക്ക് തന്നെ അഭിമാനമാണ് അന്നതില്‍ സംശയം വേണ്ട.
Discussion about this post