സെന്തിൽ ബാലാജിയെ പുറത്താക്കിയ നടപടി മരവിപ്പിച്ച് തമിഴ്നാട് ഗവർണർ

ചെന്നൈ: തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ പുറത്താക്കിയ നടപടി തമിഴ്‌നാട് ഗവര്‍ണര്‍ മരവിപ്പിച്ചു. മന്ത്രിയെ പുറത്താക്കിയ ഗവര്‍ണറുടെ അസാധാരണ വിവാദമായതിനു പിന്നാലെയാണ് രാത്രി ഏഴു മണിക്ക് വാര്‍ത്താക്കുറിപ്പ് രാജ്ഭവന്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. 4 മണിക്കൂറിനു ശേഷം മുഖ്യമന്ത്രിക്ക് പുതിയ കത്ത് അയച്ചു. ഗവര്‍ണര്‍ ആറ്റോര്‍ണി ജനറലിന്റെ നിയമോപദേശം തേടിയെന്നും, മറുപടി കിട്ടും വരെ ആദ്യ ഉത്തരവ് മരവിപ്പിക്കുന്നുമാണ് ഗവര്‍ണറുടെ വിശദീകരണം.

ഗവര്‍ണര്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് സ്റ്റാലിന്‍ അറിയിച്ചിരുന്നു. ബാലാജി തുടരുന്നത് ഭരണഘടനാ സ്തംഭനത്തിന് വഴി വെക്കുമെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു ഗവര്‍ണറുടെ ആദ്യ ഉത്തരവ്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ്, ആര്‍ എന്‍ രവിയുടെ തിടുക്കത്തിലുള്ള പിന്മാറ്റം എന്നാണ് സൂചന. മന്ത്രിയെ പുറത്താക്കിയതിനു പിന്നാലെ നടപടിയെ സ്വാഗതം ചെയ്ത് ബിജെപി തമിഴ്‌നാട് ഘടകവും എഐഎഡിഎംകെയും രംഗത്തുവന്നിരുന്നു. നടപടി ഗവര്‍ണര്‍ പിന്‍വലിച്ചത് ഇരുപാര്‍ട്ടികള്‍ക്കും തിരിച്ചടിയായി.

Exit mobile version