കല്യാണ വീട്ടിൽ കൊലപാതകം നടന്നതിന്റെ ഞെട്ടലിലാണ് വർക്കല, വിവാഹ തലേന്ന് വധുവിന്റെ വീട്ടിലുണ്ടായ കയ്യാങ്കളിയാണ് ഗൃഹനാഥന്റെ കൊലപാതകത്തിൽ കലാശിച്ച്ത .
ഇന്ന് ശിവഗിരിയിൽ വച്ച് മകൾ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് അച്ഛൻ വർക്കല സ്വദേശി രാജു (61) കൊല്ലപ്പെട്ടത്. കേസിൽ അയൽവാസികളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു,
വടശ്ശേരിക്കോണം സ്വദേശിയായ ജിഷ്ണു, ജിജിൻ , ശ്യം, മനു എന്നിവരുൾപ്പെട്ട നാലുപേരെയാണ് വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തത്. വിവാഹ തലേദിവസമായ ഇന്നലെ രാത്രി ഏകദേശം ഒരു മണിയോടുകൂടി പെൺകുട്ടിയുടെ സുഹൃത്തായിരുന്ന ജിഷ്ണു സഹോദരൻ ജിജിൻ എന്നിവരുൾപ്പെട്ട നാലംഗ സംഘമാണ് വിവാഹ വീട്ടിൽ എത്തി ബഹളം വെച്ചത്.
വിവാഹ തലേന്നത്തെ ആഘോഷ പാർട്ടി തീർന്നതിനു പിന്നാലെ ആണ് സംഘം എത്തിയത്. കാറിൽ ഉച്ചത്തിൽ പാട്ട് വെച്ച് ബഹളം ഉണ്ടാക്കി. പിന്നീട് വീട്ടിലേക്കെത്തി. വധുവായ ശ്രീലക്ഷ്മിയും ജിഷ്ണുവും തമ്മിൽ നേരത്തെ സുഹൃത്തുക്കളായിരുന്നു. എന്നാൽ പിന്നീട് സൗഹൃദം പെൺകുട്ടി അവസാനിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായാണ് ജിഷ്ണുവും സഹോദരനും വിവാഹ വീട്ടിലെത്തുന്നത്. ബഹളം വെച്ചതോടെ ശ്രീലക്ഷ്മിയുടെ പിതാവ് ഇവരെ തടഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. തുടർന്ന് വാക്കേറ്റത്തിനിടെ പ്രതികളിലൊരാൾ മൺവെട്ടി കൊണ്ട് രാജുവിനെ വെട്ടുകയും കത്തികൊണ്ട് കുത്തുകുമായിരുന്നു.
ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതികളെ നാട്ടുകാർ പിടികൂടുകയായിരുന്നു പിന്നീട് പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം പ്രതികൾ ലക്ഷ്യമിട്ടത് വധുവിനെയാണ് എന്നത്തിന്റെ സൂചനകളും പുറത്ത് വരുന്നുണ്ട് .
കേസിലെ മുഖ്യപ്രതിയായ ജിഷ്ണുവിന്റെ വീട്ടുകാർ മുൻപ് വിവാഹാലോചനയുമായി ശ്രീലക്ഷ്മിയുടെ വീട്ടിലെത്തിയിരുന്നു. എന്നാൽ വീട്ടുകാർ ഇതിനോട് യോജിച്ചില്ല. ജിഷ്ണുവിന്റെ കുടുംബ പശ്ചാത്തലം മോശമാണ്. അതിനാലാണ് ആലോചന വേണ്ടെന്ന് വച്ചത്. ഇതിലുള്ള പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ആക്രമണത്തിന് പിന്നാലെ രാജു മരിച്ചെന്ന് കരുതി പ്രതികൾ കടന്നുകളയുകയായിരുന്നു. തുടർന്ന് അയൽവാസികൾ ഓടിയെത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അക്രമികൾ ആശുപത്രി വരെ ഇവരെ പിന്തുടർന്നു. രാജു മരിച്ചുവെന്ന് അറിഞ്ഞതിന് പിന്നാലെ രക്ഷപെടാൻ ശ്രമിച്ചുവെങ്കിലും ഇവരെ പിടികൂടുകയായിരുന്നു.
രാജുവിനെ ആക്രമിക്കുന്ന സമയത്ത് മകൻ കാറ്ററിങ് ജീവനക്കാരെ കൊണ്ടുവിടാൻ വീട്ടിൽ നിന്ന് പുറത്തേയ്ക്ക് പോയ സമയമായിരുന്നു. ഈ തക്കം നോക്കിയാണ് നാലംഗ സംഘം വീട്ടിൽ വന്നതെനന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നു.
Summary: Father killed on daughter’s wedding; Four people are in custody.
Discussion about this post