വി വേണു ചീഫ് സെക്രട്ടറി, പൊലീസ് മേധാവിയായി ഷേഖ് ദര്‍വേഷ് സാഹിഹ്

തിരുവനന്തപുരം: സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയായി വി വേണുവിനെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി ആണ് വി വേണു ഇപ്പോൾ. വി പി ജോയ് ഈ മാസം വിരമിക്കുന്ന ഒഴിവിലാണ് നിയമനം നടക്കുന്നത്. ഡിജിപി ഷേഖ് ദർവേഷ് സാഹിബ് ആണ് പുതിയ സംസ്ഥാന പൊലീസ് മേധാവി. കെ പത്മകുമാറിനെ മറികടന്നാണ് ഷേഖ് ദർവേഷ് സാഹിബ് പൊലീസ് മേധാവി സ്ഥാനത്തേക്ക് എത്തുന്നത്. വേണുവിന് 2024 ഓഗസ്റ്റ് വരെ കാലാവധിയുണ്ട്. ഹൈദരാബാദ് സ്വദേശിയായ ഷേഖ് ദർവേഷ് സാഹിബിന് 2024 ജൂലൈ 31 വരെയും സർവീസുണ്ട്. 1990 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം.

Summary: V Venu as Chief Secretary, Sheikh Darvesh Sahih as Police Chief.

Exit mobile version