ബെംഗളൂരു: കര്‍ണാടകയില്‍ ഭാര്യയുടെ കാമുകന്റെ കഴുത്ത് മുറിച്ച് രക്തം കുടിച്ച് യുവാവ്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി.
സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വൈറലായതോടെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ചിക്കബെല്ലാപുര ജില്ലയിലെ ചിന്താമണി താലുക്കിലാണ് സംഭവം. മാരേഷിന്റെ കഴുത്താണ് മുറിച്ചത്. ഇയാള്‍ക്ക് ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചാണ് വിജയ് മാരേഷിന്റെ കഴുത്ത് മുറിച്ച് രക്തം കുടിച്ചത്.
ജൂണ്‍ 9നായിരുന്നു സംഭവം. സുഹൃത്ത് ജോണിനൊപ്പം മാരേഷിനെ സമീപത്തുള്ള വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.അവിടെവച്ച് മാരേഷിന്റെ കഴുത്ത് മുറിച്ച് വിജയ് രക്തം കുടിച്ചു. ഈ സമയത്ത് ഒപ്പമുണ്ടായിരുന്ന ജോണ്‍ ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. പരിക്കേറ്റ മാരേഷ് ആശുപത്രിയിലാണ്. യുവാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് ആണ് വിജയിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Discussion about this post