ഷിംല: ഹിമാചല്‍ പ്രദേശിലെ സോളന്‍, ഹാമിര്‍പൂര്‍, മാണ്ഡി ജില്ലകളില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ രണ്ട് പേര് മരിച്ചു. വിനോദ സഞ്ചാരികളും നാട്ടുകാരുമടക്കം 200ലധികം ആളുകള്‍ ഒറ്റപ്പെട്ടതായി പൊലീസ് അറിയിച്ചു. മേഖലയിലുള്ള ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ദേശീയ പാതയില്‍ പലയിടങ്ങളിലും റോഡുകള്‍ ഇടിഞ്ഞതോടെ ഗതാഗതം സ്തംഭിച്ചു. പലയിടത്തും റോഡുകള്‍ അടച്ചു. വെള്ളപ്പൊക്കത്തില്‍ വ്യാപകമായി കൃഷി നാശം സംഭവിച്ചു. 20 ലേറെ വീടുകള്‍ക്കും ഒട്ടേറെ വാഹനങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. നിരവധി കന്നുകാലികളും ഒലിച്ചുപോയി.ഏകദേശം ഒരു കോടിയുടെ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍.
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി സ്ഥലങ്ങളില്‍ ചെറുതും വലുതുമായ നിരവധി ഉരുള്‍പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് പത്തിലേറെ ട്രെയിനുകള്‍ റദ്ദാക്കി.
Discussion about this post