സുനിൽ ഛേത്രി മാജിക്, സാഫ് ചാമ്പ്യൻഷിപ്പിൽ നേപ്പാളിനെ തകർത്ത് ഇന്ത്യ

ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ നേതൃത്വത്തിൽ സാഫ് ചാമ്പ്യന്‍ഷിപ്പ് ഫുട്ബോളില്‍ തുടർച്ചയായ രണ്ടാം ജയവുമായി ഇന്ത്യ സെമിയിലെത്തി. ആദ്യ അങ്കത്തില്‍ പാകിസ്ഥാനെ എതിരില്ലാത്ത നാല് ഗോളിന് തകർത്ത ഇന്ത്യ നേപ്പാളിനെ 2-0ന് തോല്‍പിക്കുകയായിരുന്നു. മത്സരത്തിന്‍റെ 61-ാം മിനുറ്റിലായിരുന്നു ഛേത്രിയുടെ ഗോള്‍. രാജ്യാന്തര കരിയറില്‍ ഛേത്രിയുടെ 91-ാം ഗോളാണിത്. മഹേഷ് സിംഗാണ് ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടിയത്. നേരത്തെ ഛേത്രിയുടെ ഗോളിന് വഴിയൊരുക്കിയതും മഹേഷായിരുന്നു.

 

Exit mobile version