നിങ്ങളുടെ ജീവിതകാലത്ത് ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ടുന്ന സ്വാദിഷ്ഠമായ ഭക്ഷണങ്ങളൊരുക്കുന്ന ‘ലോകത്തിലെ ഏറ്റവും മികച്ച 150 ഇതിഹാസ റെസ്റ്റോറൻ്റുകളുടെ’ പട്ടികയിൽ പതിനൊന്നാം സ്ഥാനം കോഴിക്കോട് പാരഗന്. ഈ ഫുഡ് ജോയിന്റുകൾ “ഭക്ഷണം കഴിക്കാനുള്ള സ്ഥലങ്ങൾ മാത്രമല്ല, ലോകത്തിലെ ഏറ്റവും പ്രശസ്തമായ മ്യൂസിയങ്ങൾ, ഗാലറികൾ, സ്മാരകങ്ങൾ എന്നിവയുമായി താരതമ്യപ്പെടുത്താവുന്ന ലക്ഷ്യസ്ഥാനങ്ങളാണ്.” എന്ന് ട്രാവൽ ഓൺലൈൻ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് പറയുന്നു .
ഓസ്ട്രിയയിലെ വിയന്നയിലുള്ള Figlmüller, ‘ഒരു നൂറ്റാണ്ടിലേറെയായി ഒരൊറ്റ വിഭവത്തിൽ – Schnitzel Wiener Art- ൽ സ്പെഷ്യലൈസ് ചെയ്യുന്ന ഭക്ഷണശാലയാണ് ലോകത്തിലെ ഏറ്റവും ഐതിഹാസിക റെസ്റ്റോറൻ്റ് യുഎസിലെ ന്യൂയോർക്ക് സിറ്റിയിലെ കാറ്റ്‌സിന്റെ ഡെലിക്കേറ്റ്‌സെൻ, ഇന്തോനേഷ്യയിലെ സനൂറിലെ വാറുങ് മാക് ബെംഗ് എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.പതിനൊന്നാം സഥാനത്തുള്ള പാരഗൺ ഒരുക്കുന്ന ബിരിയാണിയുടെ മലബാറി രുചിപെരുമ പ്രശസ്തമാണെന്ന് ടേസ്റ്റ് അറ്റ്ലസ് പറയുന്നു