കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയില്ല, ആ ചാപ്റ്റര്‍ അവസാനിച്ചു

കണ്ണൂര്‍: കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയില്ലെന്ന് കെ സുധാകരന്‍. വ്യാജ പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായതിന് പിന്നാലെ സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനം രാജി വെയ്ക്കാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും ഹൈക്കമാന്‍ഡ് നേതാക്കളുടെ നിര്‍ദ്ദേശം മാനിച്ച് തീരുമാനം മാറ്റുകയായിരുന്നുവെന്നും സുധാകരന്‍
പറഞ്ഞു.

കേസില്‍ പ്രതിയായതുകൊണ്ടാണ് മാറിനില്‍ക്കാന്‍ സന്നദ്ധത അറിയിച്ചത്. എന്നാല്‍ ഹൈക്കമാന്റ് നേതാക്കള്‍ ഒഴിയരുതെന്ന് ആവശ്യപ്പെട്ടു. അതോടെ ആ ചാപ്റ്റര്‍ അവസാനിച്ചുവെന്നും സുധാകരന്‍ കണ്ണൂരില്‍ വിശദീകരിച്ചു. കേസ് അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിച്ചു. ചോദ്യം ചെയ്തതിനു ശേഷം പൂര്‍ണ്ണ ആത്മവിശ്വാസമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

Exit mobile version